പണ്ടുകാലങ്ങളിൽ Civil engineering മേഖലയിൽ
plan,Elevation,sections,എന്നിവയെല്ലാം വരച്ചിരുന്ന്ത് സ്വന്തം കൈ ഉപയോഗിച്ച്
pencil,scale,എന്നിവയുടെ സഹായത്തോടെയായിരുന്നു.
plan,Elevation,sections,എന്നിവയെല്ലാം വരച്ചിരുന്ന്ത് സ്വന്തം കൈ ഉപയോഗിച്ച്
pencil,scale,എന്നിവയുടെ സഹായത്തോടെയായിരുന്നു.
എന്നാൽ ഇന്നത്തെ കാലത്ത് ഈ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ
ഉപയോഗിക്കുന്ന ഒന്നാണ് CAD softwar കൾ എന്നത്.
കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള വീടുകളുടെയും,ബിൽഡിംഗുകളുടെയെല്ലാം
പ്ലാനുകളെല്ലാം വരയ്ക്കാൻ ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന ഒരു
സോഫ്റ്റ്‌വെയർ ആണ് Aoutodesk എന്ന കമ്പനിയുടെ Auto cad സോഫ്റ്റ്‌വെയർ.
കൈകൾ കൊണ്ട് വരയ്ക്കുന്ന പ്ലാനുകൾക്കെല്ലാം ഒരുപാട് തെറ്റുകൾ വരാൻ
സാധ്യത ഉള്ളത് കൊണ്ടും,വരച്ച പ്ലാനുകൾക്ക് വീണ്ടും വീണ്ടും രൂപമാറ്റം
വരുത്താനും,ഏല്ലാ വരകൾക്കും വ്യത്യസ്തമായ നിറങ്ങൾ നൽകാനും,ഒരിക്കലും
നഷ്ട്ടപ്പെടാത്ത രീതിയിൽ ഫയലുകളായി സൂക്ഷിക്കാനും,വളരെ എളുപ്പത്തിൽ
മനസ്സിനിണങ്ങിയ രൂപത്തിൽ വേഗത്തിൽ വരയ്ക്കാം എന്നതൊക്കെയാണ്
ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഗുണങ്ങൾ എന്നത്.
A4,A3 പോലുള്ള പേപ്പറുകളിൽ സ്വന്തം കൈകൾ ഉപയോഗിച്ച് പ്ലാനുകൾ
വരയ്ക്കുമ്പോൾ ആ പേപ്പറിന്റെ ഉൾഭാഗത്ത് ഉൾകൊള്ളാൻ സാധിക്കുന്ന സ്ഥലത്ത്
മാത്രമേ നമുക്ക് വരയ്ക്കാൻ സാധിക്കൂ എന്നാൽ CAD സോഫ്റ്റ്‌വെയറുകളുടെ
ഏറ്റവും നല്ല ഗുണം എന്നത് ഒരുപാട് പേപ്പറുകളിലേക്ക് വേണ്ട പ്ലാനുകൾ നമുക്ക്
ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ വരയ്ക്കാം എന്നതാണ് ശേഷം അവ ഓരേ പേപ്പർ
വലുപ്പങ്ങളായി ക്രമീകരിക്കാം.അതുപോലെ തന്നെ ഒരുപാട് ഏരിയയിൽ പരന്ന്
കിടക്കുന്ന കെട്ടിടപ്ലാനുകൾ Scale ചെയ്ത് ഒരു A4 പേപ്പറിൽ ഉൾകൊള്ളിക്കാൻ
സാധിക്കുന്നു.
ഓരോ റൂമിന്റെയും വലിപ്പം ഗുണിച്ചും കിഴിച്ചും ഏരിയ കണ്ടുപിടിക്കുന്നതിന്
പകരം വരച്ച പ്ലാനിന്റെ എല്ലാ അറ്റങ്ങളും കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ച് ക്ലിക്ക്
ചെയ്യുമ്പോൾ അതിന്റെ ഏരിയയും ലഭിക്കുന്നു.ഓരോ വരകളും വരയ്ക്കുമ്പോൾ
വളയാതിരിക്കാനും,inch,centimeter,meter..etc എന്നിങ്ങനെയുള്ള അളവുകളിൽ
വരയ്ക്കാനുമെല്ലാം പ്രത്യേകം ടൂൾ ബാറുകളും കാണാം.
വീടിന്റെ ഡിസൈനുകൾ ഓരോരുത്തർക്കും മനസ്സിനിണങ്ങിയ
രൂപത്തിലുള്ളതാവണമെങ്കിൽ ഒരുപാട് തവണ അത് മാറ്റിവരയ്ക്കേണ്ടിവരും
വീട്ടിൽ താമസിക്കുന്ന ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്കനുസരിച്ച് മാറ്റം
വരുത്തേണ്ടിവരുമ്പോൾ Save ചെയ്തു വച്ച ഫയലുകളിലെ പ്ലാനുകൾ Edit ചെയ്യാൻ
വളരെ എളുപ്പമാണ്.
ഒരുഭാഗത്ത് Drawing tools എന്ന പേരിലറിയപ്പെടുന്ന line,circle,polygon,ellipse,...Etc
എന്നിങ്ങനെ യുള്ള കുറച്ച് ടൂൾബാറുകളും,അതുപോലെതന്നെ modify tools
എന്നപേരിൽ Erise,cut,trim...Etc എന്ന ടൂൽബാറുകളും,നമുക്ക് കാണാം.വരച്ച
പ്ലാനുകളെ പല പേപ്പർ വലുപ്പത്തിൽ pdf ആക്കാൻ plot എന്ന ഭാഗവും മുകളിൽ
കാണാം,അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് layer എന്നത് screen ൽ
വരയ്ക്കുന്ന പ്ലാനിന്റെ വാതിലുകളും,ജനലുകളും, വീട്ടുപകരണങ്ങളുമെല്ലാം
ഓരോ layerകൾ ആക്കി വരച്ചാൽ ആവശ്യാനുസരണം അവ Hide ചെയ്തു വെക്കാനും
ഒറ്റ ക്ലിക്കിൽ തന്നെ line ന്റെ നിറങ്ങൾ മാറ്റാനും മറ്റും സാധിക്കും.fan,bulb,switch...Etc
എന്നിവയുടെയെല്ലാം symbols വരച്ചുണ്ടാക്കിയാൽ വളരെ നല്ല രീതിയിൽ തന്നെ
AutoCAD സോഫ്റ്റ്‌വെയറിൽ ഇലക്ട്രിക്കൽ ഡ്രോയിംഗ്സും വരയ്ക്കാൻ സാധിക്കും.
എന്തുകൊണ്ടും സമയ ലാഭവും,കുറഞ്ഞ അധ്വാനവും,നല്ല റിസൾട്ടും ലഭിക്കുന്ന
ഒന്നായി മാറി CAD സോഫ്റ്റ്‌വെയറുകൾ,അങ്ങനെ civil engineering കഴിഞ്ഞ ഒരു
വിദ്യാർഥിക്ക് Auto Cad എന്നത് അവന്റെ പഠനത്തിന്റെ ഭാഗം കൂടിയായി.അങ്ങനെ
ലോകം മുഴുവനുമുള്ള കെട്ടിട നിർമ്മിതിയുടെ തലച്ചോറുകളുടെ പ്രവർത്തനം
കമ്പ്യൂട്ടറുകളുടെ മുന്നിൽ നിന്നും തുടങ്ങി.


