ചെറിയൊരു അടുക്കള തോട്ടവും ഒരു പൂന്തോട്ടവും നമ്മുടെ ഓരോരുത്തരുടെയും 

വീട്ടിൽ നമുക്ക് നിർമ്മിക്കാം അത്യാവശ്യം ഓരോ ദിവസത്തേക്ക് വേണ്ട

പച്ചക്കറികളികളെല്ലാം വീടിന്റെ പറമ്പിലും മട്ടുപ്പാവിലുമെല്ലാം

നട്ടുവളർത്താം.വളരെ എളുപ്പത്തിൽ.പരിപാലിക്കാൻ പറ്റുന്ന പയർ,ചീര,കോവയ്ക്ക

പോലുള്ളവ എല്ലാവർക്കും ഒന്ന് ശ്രമിച്ചു നോക്കാവുന്ന കാര്യമാണ്.





ഇളം പച്ചനിറത്തിലുള്ള തളിരിലകൾ തല ഉയർത്തി വരുന്നത് ഓരോ ദിവസവും

നമ്മൾ കാണുമ്പോളുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത

ഒന്നാണ്.ഓരോ വിത്തുകൾ നടുമ്പോയും നാം അതിന്റെ വളർച്ച മനസ്സിൽ

കാണുമെന്നതാണ് വാസ്തവം.






എല്ലാവർക്കും പച്ചക്കറികൾ ഉണ്ടാക്കാനും പൂന്തോട്ടം നിർമ്മിക്കാനും  ഏറ്റവും

കൂടുതൽ മടിയുണ്ടാക്കുന്നതിന്റെ പ്രധാന കാരണം നമ്മൾ പ്രതീക്ഷിച്ച റിസൾട്ട്

ലഭിക്കാതാവുന്നു എന്നതാണ് ഇതിൽ പ്രധാനമായും കീടാണുക്കളുടെ

ശല്യങ്ങൾ.ഒരുപിടി പയറെങ്കിലും പറിക്കണം എന്ന് വിചാരിച്ച് നട്ടുനനച്ച്

വലുതാക്കിയെടുത്താൽ പൂവിടുമ്പോൾ തന്നെ പുഴുക്കളും പാറ്റകളും നിറയാൻ

തുടങ്ങും.കീടാണുക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിച്ചാൽ നമ്മൾ

പകുതി വിജയം കണ്ടു.ഇതിന് വേണ്ടി നമുക്ക് പുകയില കഷായം പോലുള്ളവയുടെ

സഹായം തേടാം.






കൺകുളിർമയുള്ളതും മനസ്സിന് സന്തോഷം നൽകുന്ന ഒരുകാഴ്ച തന്നെയാണ്

പൂത്തുലഞ്ഞു നിൽക്കുന്ന തോട്ടങ്ങളും,ഇളം കാറ്റിനെ മാറിടം കൊണ്ട് തലോടുന്ന

പൂക്കളും,പൂക്കളെ വട്ടമിട്ട് പ്രദക്ഷിണം വെക്കുന്ന പൂമ്പാറ്റകളും തേനീച്ചകളും,

പതുക്കെ ഇലകൾക്ക് മുകളിൽ തലയുയർത്തി വരുന്ന കായ്കളും,ഇളം മഞ്ഞിൽ

പാതി നനഞ്ഞ ഇലകളിൽ നിന്നും ചെറു തുള്ളികളായി വീഴുന്ന

മഞ്ഞുകണികകളുമെല്ലാം.




വീടിനു ചുറ്റും സുഗന്ധം പരത്തി പൂത്തുനിൽക്കുന്ന പൂന്തോട്ടം

നിർമ്മിക്കണമെന്നത് നമ്മുടെയെല്ലാം മനസ്സിൽ എപ്പോഴെങ്കിലും ആഗ്രഹിച്ച ഒരു

കാര്യമായിരിക്കും.ഇന്ന് ഒരുപാട് പഴയ വസ്തുക്കൾ പെയിന്റുകൾ അടിച്ച്

ഭംഗിയാക്കിയും മറ്റും ചട്ടികളും സ്റ്റാൻഡുകളുമായി  പുനരുപയോകിച്ചു കൊണ്ട്

നാം പൂന്തോട്ടങ്ങൾ കണ്ടതാണ് ഇതിലൊക്കെ ഒരു ശ്രമം നമുക്കും നടത്തി

നോക്കാൻ പറ്റുന്നതെയുള്ളൂ.






വഴിയോരങ്ങളിൽ വലിച്ചെറിഞ്ഞ ബിയർ ബോട്ടിലുകളിലും പ്ലാസ്റ്റിക്

ബോട്ടിലുളിലുമെല്ലാം ചെറിയ ചില ക്രാഫ്റ്റിംഗ് വർക്കുകൾ ചെയ്ത് അതിൽ

ചെടികൾ നട്ട് ഒരുപാട് പരീക്ഷണങ്ങൾ നടത്താം.





വെറും സിമന്റ് മാത്രം ഉപയോഗിച്ച് മനോഹരമായ ഡിസൈനിൽ Precast ചെടി

ച്ചട്ടികളും നമുക്ക് നിർമ്മിച്ചെടുക്കാവുന്നതാണ്.അതുപോലെ തന്നെ കണാൻ വളരെ

ആകർഷണീയമായ ഒന്നാണ് ഗാർഡൻ വാൾ എന്നത് കുറഞ്ഞ ചിലവിൽ തന്നെ

ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും,മുളയുടെ കഷ്ണങ്ങളെല്ലാം ഇതിനായി

ഉപയോഗിക്കാം.





നമ്മുടെ ഒഴിവുസമയങ്ങളിൽ കുറച്ച് സമയം വീട്ടിൽ പൂന്തോട്ടങ്ങളെല്ലാം

നിർമ്മിക്കാൻ നമ്മളൊന്ന് ചിലവഴിച്ചാൽ നമുക്ക് നല്ലൊരു

റിസൾട്ട് ലഭിക്കുമെന്നതിൽ ഒരു സംശയവും വേണ്ട.