ജൂൺ 1 എന്ന് പറയുമ്പോൾ ഓരോരുത്തരുടെയും മനസ്സുകളിൽ ഓടിയെത്തുക പഴയകാല സ്കൂൾ ഓർമ്മകളായിരിക്കും.മറക്കാൻ പറ്റാത്ത ഒരുപാട് നല്ല ഓർമ്മകൾ.പുതുമയുടെ ഗന്ധം മങ്ങാത്ത യൂനിഫോമും,ബാഗും,പുസ്തകവുമെല്ലാമായി പുള്ളിക്കുടയും ചൂടി മഴയത്ത് സ്കൂൾ വരാന്തകളിലൂടെ ഓടി നടന്ന കാലം.
കൊറോണ എന്ന മഹാമാരി നമ്മളെ വീട്ടിലിരുത്തിയപ്പോൾ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസവും ഒരു ചോദ്യചിന്നമായി മാറിയിരിക്കുന്നു. സ്കൂളിൽ പോവാൻ പറ്റാത്ത ഈ സാഹചര്യത്തിൽ എങ്ങനെ കുട്ടികളുടെ പഠനം സാധ്യമാവും എന്നതായിരുന്നു വേവലാതി.
കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ "ഫസ്റ്റ് ബെൽ"എന്ന online വിദ്യാഭ്യാസം അങ്ങനെ ജൂൺ 1 ന് ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായി സ്കൂളിന്റെ വരാന്തയിൽ പോവാതെ ഒരു അധ്യയന വർഷാരംഭം ഓരോ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും തികച്ചും കൗതുകവും അതോടൊപ്പം ആശങ്കയും നിറഞ്ഞ ഒരു ദിവസം കൂടിയായി.
ഇത്രയും കാലം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപോയാൽ വൈകുന്നേരം തിരിച്ചു വരുന്നത് വരെയുള്ള സമയങ്ങളിൽ രക്ഷിതാക്കൾക്ക് കുട്ടികളിൽ അതികം ശ്രദ്ധയൊന്നും വേണ്ടായിരുന്നു അവർ സ്കൂളിലല്ലെ എന്ന് പറയാമായിരുന്നു. എന്നാൽ ഇന്ന് ഈ സാഹചര്യത്തിൽ നമ്മുടെ കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് നമ്മൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.
ടിവി, കമ്പ്യൂട്ടർ, ലാപ്ടോപ്, സമാർട്ട് ഫോൺ,എന്നിവയിൽ ഏതെങ്കിലും ഒന്ന് നമ്മുടെ കുട്ടികളുടെ പഠനത്തിന് വേണ്ടി അവർക്ക് കുറച്ച് സമയം വിട്ടു കൊടുക്കണം.
ടിവി യിലാണ് പഠനത്തിൽ ഏർപ്പെടുന്നത് എങ്കിൽ തീർച്ചയായും Victers എന്ന ചാനൽ കണക്ഷൻ ലഭ്യമാക്കുക.ഓരോ ദിവസവും വിദ്യാഭ്യാസ വകുപ്പിന്റെ ടൈംടേബിൾ അനുസരിച്ച് അരമണിക്കൂർ വീതം വരുന്ന ഒന്ന് മുതൽ +2 വരെയുള്ള ക്ലാസിലെ പാഠഭാഗങ്ങൾ വീഡിയോ രൂപത്തിൽ Victers ചാനലിൽ ലഭിക്കുന്നു.
ഇന്നത്തെ കാലത്ത് ഒരു വീട്ടിൽ ഒരു സ്മാർട്ട് ഫോൺ എങ്കിലും തീർച്ചയായും ഉണ്ടാവും അതുകൊണ്ട് തന്നെ itsvicters എന്ന youtube ചാനലിലൂടെയും facebook പേജിലൂടെയും വീഡിയോകൾ ലഭിക്കുന്നതാണ്.അതുകൊണ്ട് നല്ല നെറ്റ്വർക്ക് കണക്ഷൻ ഉറപ്പുവരുത്തുക.
നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ സ്കൂൾ ക്ലാസ് റൂമിന്റെ അന്തരീക്ഷവും സൗകര്യവും സ്വന്തം വീട്ടിൽ ചെയ്ത് കൊടുക്കുക.അവർക്ക് ഇരിക്കാൻ സ്വകര്യത്തിന് ഒരു മേശയും കസേരയും സജ്ജീകരിക്കുക സാധാരണ സ്കൂളിൽ പോവുന്നത് പോലെ കുളിച്ച് വൃത്തിയായി നോട്ട് ബുക്കും പേനയുമെല്ലാം എടുത്ത് അതിന്റെ ഗൗരവത്തിൽ തന്നെ കുട്ടികളെ online മാധ്യമത്തിന് മുൻപിൽ ഇരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
മുബൈൽ ഫോൺ കുട്ടികളുടെ കൈകളിൽ കൊടുത്ത് അവരങ്ങ് പഠിക്കും എന്ന് പറഞ്ഞ് രക്ഷിതാക്കൾ ശ്രദ്ധിക്കാതെ പോകരുത് അവർ ശരിയായ ക്ലാസുകൾ തന്നെയാണോ കേൾക്കുന്നത് എന്ന് നാം വിലയിരുത്തേണ്ടതുണ്ട്. മിക്ക വീടുകളിലും കുട്ടികൾ ഫോൺ ഉപോയഗിക്കുമ്പോൾ വിദ്യാർത്ഥികൾ രക്ഷിതാക്കളും രക്ഷിതാക്കൾ വിദ്യാർത്ഥികളും ആകുന്ന അവസ്ഥയാണ് കാരണം രക്ഷിതാക്കളേക്കാൾ കുട്ടികൾക്കായിരിക്കും ഫോൺ കൈകാര്യം ചെയ്യുന്നതിൽ പരിഞ്ജാനമുണ്ടാവുക ഒരിക്കലും നമ്മുടെ വീടുകളിൽ അങ്ങനെയുണ്ടാവരുത് നമ്മൾ കാണിച്ചുകൊടുക്കുന്നത് കുട്ടികൾ കാണുന്ന രീതിയിൽ നമ്മൾ മാറ്റിയെടുക്കണം.
സ്കൂൾ ക്ലാസുകളിൽ നിന്ന് അധ്യാപകർ പകർന്നു നൽകുന്ന അറിവിനേക്കാൾ ഒരുപാട് പരിമിതികൾ തീർച്ചയായും online ക്ലാസുകൾക്ക് ഉണ്ടാവും അവ മറികടക്കാൻ ഓരോ രക്ഷിതാക്കാളും മുൻകൈയെടുക്കേണ്ടതുണ്ട്.ഓരോ ദിവസവും എടുക്കുന്ന ക്ലാസുകളിൽ ഉണ്ടാവുന്ന സംശയങ്ങൾ പരിഹരിക്കാൻ സ്വന്തം സ്കൂളിലെ അധ്യാപകരെ ബന്ധപ്പെടാനുള്ള സ്വകര്യങ്ങൾ നമ്മൾ ചെയ്തുകൊടുക്കേണ്ടതാണ്.
ഈ സമയങ്ങളിൽ നമ്മുടെ കുട്ടികളെ നാം നല്ല രീതിയിൽ വീട്ടിലിരുത്തി പഠിപ്പിച്ചാൽ ഈ കോവിഡ് കാലം അവർക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചു എന്ന് നമുക്ക് ഉറപ്പുവരുത്താം അതുപോലെതന്നെ ഇനി സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ എടുത്ത ഭാഗങ്ങൾ വീണ്ടും എടുക്കേണ്ട സാഹചര്യവും നമുക്ക് ഒഴിവാക്കാം.
വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിനെ ചിന്താശേഷിയും വിവേചന ബുദ്ധിയും അറിവുമുള്ള നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ.സ്വന്തം കുട്ടികളുടെ ഭാവി നമ്മുടെ കരങ്ങളിൽ ഭദ്രമായിരിക്കട്ടെ.


