വീട് നിർമ്മാണം എന്ന് പറയുമ്പോൾ നമ്മുടെ വീട്ടുകാരെല്ലാം ആദ്യം പറയുന്ന കാര്യം അയൽപക്കത്തെ വീടിനെ പറ്റിയും സ്വന്തം കുടുംബക്കാർ നിർമ്മിച്ച വീടിനെ പറ്റിയും താരതമ്യപ്പെടുത്തിയുള്ള അഭിപ്രായങ്ങളായിരിക്കും.അവരുടെ വീടിന്റെ വലുപ്പം അവരുടെ വീടിന്റെ സ്വകര്യം ,അടുക്കള ,വീടിന്റെ മുൻഭാഗം,പിൻഭാഗം എന്നിങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യലായിരിക്കും പിന്നീടുണ്ടാവുക.
മറ്റുള്ളവരുടെ വീട് നോക്കി താരതമ്യപ്പെടുത്തി നിർമ്മിക്കുന്നതിനേക്കാൾ നമുക്ക് വേണ്ട ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ ബജറ്റിനനുസരിച്ച് ഒരു വീട് നിർമ്മിക്കുന്നതാണ് ഏറ്റവും നല്ലത്.വീട്ടിലെ താമസക്കാർക്കനുസരിച്ച് റൂമുകൾ നിർമ്മിച്ചും അനാവശ്യമായ ഡിസൈനുകൾ ഒഴിവാക്കിയും നമുക്ക് നിർമ്മാണ ചിലവ് കുറയ്ക്കാം
ലോണെടുത്തും കൊള്ള പലിശയ്ക്ക് പണം കടം വാങ്ങിയും മാളികകൾ നിർമ്മിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട് അവസാനം പണം അടച്ചുതീർക്കാൻ പറ്റാതെ ജപ്തി പോലുള്ള നടപടിക്ക് വിധേയമാകേണ്ടിവന്നവരെയും നമുക്ക് കാണാൻ കഴിയും.അതുപോലെ തന്നെ ഒരിക്കലും പണികഴിയാത്ത ചില വീടുകളും നമുക്കിടയിലുണ്ട് പലഭാഗങ്ങൾ പൊളിച്ചും കോൺക്രീറ്റുകൾ പൊട്ടിച്ചും മാറ്റിയും തിരിച്ചും എപ്പോഴും പണിനടത്തി കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം വീടു പുതുക്കാൻ വേണ്ടി ചിലവഴിച്ച് തള്ളുന്നവർ കുറച്ചൊന്നുമല്ല നമ്മുടെ ചുറ്റുപാടുമൂള്ളത്.
നമ്മുടെ വീടിന്റെ നിർമ്മാണത്തിന് ചിലവുകുറയ്ക്കാൻ ചില മാർഗങ്ങൾ നമുക്ക് നോക്കാം.
വീട് നിർമ്മിക്കാനുള്ള സാമഗ്രികൾ ഇന്ന് ഓരോ പ്രദേശത്തും സുലഭമായി ലഭിക്കുന്നതാണ് അങ്ങനെ സ്വന്തം നട്ടിൽ നിന്ന് എല്ലാ സാധനങ്ങളും വാങ്ങുന്നതാണ് നമുക്ക് ചെലവ് കുറവും സൗകര്യപ്രദവും.
*Sit out ലും മറ്റും അനാവശ്യമായി ഒരുപാട് Beam കൾ നൽകിയുള്ള ഡിസൈനുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
*നമ്മുടെ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്റെ പ്രത്യേകതകൾ മനസ്സിലാക്കി അതിനനുസരിച്ചുള്ള Foundation നൽകാൻ ശ്രമിക്കുക.
*ചുമരുകളുടെ തേക്കാതെയുള്ള ഡിസൈനുകൾ നമ്മുടെ വീടുകളിൽ കൊണ്ട് വരാൻ ശ്രമിക്കുക.
*കട്ടിള,ജാലകം,...Etc എന്നിങ്ങനെയുള്ള പഴയ പൊളിച്ച വീടുകളിലെ സാമഗ്രികൾ പുനരുപയോകം ചെയ്യാൻ ശ്രമിക്കുക.
*വീടിന്റെ എല്ലാ ഭാഗങ്ങളിലും സൺഷേഡുകൾ കൊടുക്കുന്നതിന് പകരം ജനലുകൾ ഉള്ള ഭാഗങ്ങളിലും മറ്റും കൊടുക്കാൻ ശ്രമിക്കുക.
*സൺഷേഡ് നിർമ്മാണത്തിന് കോൺക്രീറ്റ് സ്ലാബ് ഉപയോഗിക്കുന്നതിന് പകരം നല്ല ഡിസൈനിൽ സ്റ്റീൽ ട്രസ്റ്റ് അടിച്ച് അതിനുമുകളിൽ ഓടുകളും മറ്റും വിരിച്ചാൽ നല്ലൊരു ശതമാനം ചിലവുകുറയ്ക്കാം.
*ബിയർ ബോട്ടിൽ വർക്ക്,ഗ്ലാസ് പെയിന്റിങ്ങ്, പഴയ തുണികളിൽ നിർമ്മിക്കാൻ പറ്റുന്ന mat,......Etc എന്നിവയെല്ലാം സ്വയം നിർമ്മിച്ച് വീടിന്റെ ഇന്റീരിയർ അലങ്കരിക്കാം.
*വീടിനകത്ത് ആർച്ചുകളും,lintal,എന്നിവ നൽകുമ്പോൾ അവ കോൺക്രീറ്റ് ചെയ്യുന്നതിന് പകരം ഇഷ്ടിക ഉപയോഗിച്ചെല്ലാം മനോഹരമായി നിർമ്മിക്കാം.
*ഡിസൈനിങ് വർക്കുകൾക്ക് ഇഷ്ടികകൾ ഉപയോഗിച്ച് zikzak model കെട്ടുകളിലൂടെയെല്ലാം വിലകൂടിയ Clading stone tile വാങ്ങുന്നതിൽ നിന്നും രക്ഷപ്പെടാം.
*മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പിറകെ പോവുന്നതിന് പകരം അറിവുള്ളവരിൽ നിന്ന് സ്വയം പഠിച്ച് വീട് നിർമ്മാണത്തിന് മുൻപെ തന്നെ ഒരു ധാരണ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.
*മുളകൾ പോലെയുള്ള പ്രകൃതിയിൽ നിന്ന് ധാരാളം ലഭിക്കുന്നതും വില കുറഞ്ഞതുമായ വസ്തുക്കെളെല്ലാം നമ്മുടെ ഡിസൈനിൽ കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കുക.
ഇതുപോലെയുള്ള നമ്മൾ നിസ്സാരമായി കാണുന്ന ചില കാര്യങ്ങളിൽ നിന്നാണ് നമുക്ക് വീടുനിർമ്മാണത്തിൽ ബജറ്റ് കുറയ്ക്കാൻ സാധിക്കുക.അങ്ങനെ വീട് നിർമ്മിച്ചുകൊണ്ട് കീശകാലിയായവരുടെ കൂട്ടത്തിൽ നമ്മൾ പ്പെടാതിരിക്കട്ടെ.


