വീടുനിർമ്മാണത്തിൽ എല്ലാവരും ഏറ്റവും കൂടുതൽ മുൻഗണന നൽകുന്ന ഒരു വിശയമാണ് വീടിനകത്തു നിന്നോ അല്ലെങ്കിൽ വീടിനു പുറത്തു നിന്നോ ടെറസ്സിലേക്കും മുകളിലത്തെ റൂമുകളിലേക്കും കേറാൻ സ്വകാര്യത്തിന് നല്ലൊരു stair നിർമ്മിക്കുക എന്നത്.

 കാലത്തിനനുസരിച്ച് stair മോഡലും അത് നിർമ്മിക്കുന്ന വസ്തുക്കൾക്കും ഒരുപാട് മാറ്റങ്ങൾ വന്ന് തുടങ്ങി.മരങ്ങൾ,കോൺക്രീറ്റ്,steel sections,stones,...Etc എന്നിങ്ങനെയുള്ള ഒരുപാട് മെറ്റീരിയലുകൾ പ്രധാനമായും stair നിർമ്മാണത്തിന് ഇന്ന് ഉപയോഗിക്കുന്നുണ്ട്.എന്നാൽ ഒരു Staircase design ചെയ്യുമ്പോൾ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുടെ Technical terms നമുക്ക് പഠിക്കാം.


1.STEP

നമ്മളെ മുകളിലേക്ക് കയറാനും പിന്നെ ഇറങ്ങാനും സഹായിക്കുന്ന Stair ന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു Potion ആണ് step എന്നത്.ഒരുപാട് step കൾ കൂടിച്ചേർന്നാണ് ഒരു Staircase ഉണ്ടാവുന്നത്. Tread,Riser എന്നീ രണ്ട് ഭാഗങ്ങൾ കൂടിച്ചേരുമ്പോയാണ് ഒരു Step ഉണ്ടാവുന്നത്.


2.TREAD

കയറുമ്പോളും ഇറങ്ങുമ്പോളും കാലുകൾ എടുത്ത് വെക്കുന്ന ഭാഗത്തെ tread എന്ന് പറയുന്നു .ഏകദേശം ഒരു കാൽപാദം മുഴുവനും വെക്കാനുള്ള വീതിയെങ്കിലും മിനിമം ഓരോ Tread നും ഉണ്ടായിരിക്കണം.


3.RISER

ഒരു step ന്റെ Tread നെ താങ്ങിനിർത്തുന്ന ലംഭമായുള്ള (vertical) potions ആണ് Riser,കയറ്റത്തിന്റെ ആയാസത്തെ സ്വാധീനിക്കുന്ന ഘടകം കൂടിയാണ് Riser.


4.RISE

രണ്ട് tread കളുടെ ഇടയിലുള്ള അളവിനെ (Riser ന്റെ അളവിനെ)Rise എന്ന് പറയുന്നു.പൊതുസ്ഥലങ്ങളിൽ rise കുറച്ച് stair നിർമ്മിക്കുന്നു ഇത് പ്രായമായവർക്കും മറ്റും step കയറാൻ വളരെ സഹായകരമാകുന്നു.

 


5.GOING

രണ്ട് Riser ന്റെ ഇടയിലുള്ള അളവിനെ (Tread ന്റെ അളവിനെ)going എന്ന് പറയുന്നു.


6.LANDINGS

കുറച്ചു സ്റ്റെപ്പുകൾ കയറിയതിന് ശേഷം ഒന്നു വിശ്രമിക്കാൻ നിൽക്കുന്ന പ്രതലത്തെ Landing എന്ന് പറയുന്നു.


7.FLIGHT

ലാന്റിങ്ങുകൾക്കിടയിലുള്ള ഒരു കൂട്ടം സ്റ്റെപ്പുകളെ Flight എന്ന് വിളിക്കുന്നു.


8.SOFFIT

Stair ന്റെ അടിഭാഗത്തെ soffit എന്ന് പറയുന്നു.


9. PITCH

ഒരു stair ന്റെ ചെരിവിനെ അധവാ stair നിർമ്മിക്കുന്ന സ്ഥലത്തെ പ്രതലവും stair ഉം തമ്മിൽ ഉണ്ടാക്കുന്ന Angle നെ Pitch എന്ന് വിളിക്കുന്നു.


10.HAND RAIL

Step കൾ കയറുമ്പോൾ പിടിച്ച് കയറാൻ സഹായിക്കുന്ന ചരിഞ്ഞ rail നെ handrail എന്ന് പറയുന്നു.


11.BALUSTER

Hand rail നെ താങ്ങി നിർത്തുന്ന vertical post ആണ് Baluster.


12.NEWEL POST

ഒരു Flight ന്റെ രണ്ടറ്റങ്ങളിൽ കാണുന്ന Hand rail നെ താങ്ങിനിർത്തുന്ന vertical post നെ Newel post എന്ന് വിളിക്കുന്നു.


13.BALASTRADE OR BARRISTER

Newel post,Baluster,Hand rail ഇവ മൂന്നും ചേർന്നിട്ടുള്ള frame work നെ Balastrade അല്ലെങ്കിൽ Barrister എന്ന് പറയുന്നു.


ഒരു stair ന്റെ ഭാഗങ്ങൾ വിവരിക്കുന്നതിനേക്കാൾ  കൂടുതൽ അവ അടയാളപ്പെടുത്തിയ ചിത്രങ്ങൾ നോക്കിയാൽ ഓരോന്നും നമുക്ക് കൂടുതൽ മനസ്സിലാക്കാം.മുകളിൽ വിവരിച്ച Terms കൾ ഉപയോഗിച്ച് എങ്ങനെ ഒരു stair design ചെയ്യാം എന്ന് നമുക്ക് മറ്റൊരു ലേഖനത്തിൽ പരിചയപ്പെടാം.