മുൻപിൽ കാണുമ്പോൾ
നമുക്കതിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാം.....
എവിടെ നിന്നാണ് കയ്യീന്ന് പോയതെന്നറിയില്ല.
ആരാണ് പിന്നീട് കുത്തിയതെന്നും അറിയില്ല.
എല്ലാം കൈവിട്ട് പോയെന്നറിഞ്ഞിട്ടും
അൽപ്പമെങ്കിലും കരയ്ക്കടിപ്പിക്കണമെന്ന് ഒരാഗ്രഹം...
എല്ലാം ആ ഒഴുക്കിലങ്ങ് നടക്കുന്നുണ്ടെന്ന് തെറ്റിദ്ധരിച്ചു.
കൂടെ നിന്നവരുടെ വാക്ക് അകമഴിഞ്ഞു വിശ്വസിച്ചു.
ഓരോരുത്തരും അവരവരുടെ നിലനിൽപ്പിന് വേണ്ടി.........
നല്ലതു ചെയ്തപ്പോൾ അതിൽ അവകാശം സ്ഥാപിച്ചവർ ഒരുപാടുണ്ട്..
എല്ലാം തകർന്നപ്പോൾ എല്ലാവരും തൻ്റെ മേൽ പഴിചാരി.....
പരാചയത്തിന്റെ കൊടുമുടിയിൽ നിന്ന് വന്നതുകൊണ്ട് ഇതും അതിൽ ഒന്നാണെന്ന് ആശ്വസിച്ചു......
ഓരോ ഫോൺ കോളിനും തന്നെ തളർത്താനുള്ള കഴിവുണ്ടായിരുന്നു..
സമാധാനമുള്ള ഉറക്കങ്ങൾ ഒരു സ്വപ്നം മാത്രമായി ..........
ഒരുപാട് പാഠങ്ങൾ പഠിച്ചു
ജീവിതാവസാനം വരെ മറന്നുപോകാത്ത ചില പാഠങ്ങൾ....