ജീവിതത്തിൽ ചില സമയങ്ങളുണ്ട്..
ഇനി നമ്മൾ എന്ത് ചെയ്യും എന്ന് ആലോചിക്കുന്ന ഒരു സമയം....

അല്പം സമാധാനം കിട്ടുന്ന വാക്കുകൾ കേൾക്കാൻ വേണ്ടി അലയുന്ന സമയങ്ങൾ...

എല്ലാ സാഹചര്യങ്ങളും നമുക്കെതിരായിക്കും 
ചില മുഖങ്ങൾ നമ്മെ കാണുമ്പോൾ വീർക്കാൻ തുടങ്ങും.........

വേണമെങ്കിൽ എല്ലാം അവസാനിപ്പിച്ച് നമുക്ക് തിരിഞ്ഞോടാം.......
അല്ലെങ്കിൽ ചങ്കൂറ്റത്തോടെ പോരാടി മുൻപോട്ട് പോവാം.......

തിരിഞ്ഞോടാനാണ് നമ്മുടെ തീരുമാനമെങ്കിൽ ഇനിയും ഇതുപോലെ എവിടെ നിന്നെല്ലാം ഓടേണ്ടിവരും.......

മുൻപോട്ട് പോവാൻ നാം തയ്യാറായാൽ 
സ്വപ്നത്തിൽ പോലും നമുക്ക് ചെയ്യാൻ പറ്റില്ല എന്ന് വിചാരിച്ച കാര്യങ്ങൾ നമ്മെ കൊണ്ട് സാധിച്ചെന്ന് വരും...

അതിൽ നമുക്ക് സന്തോഷങ്ങൾ കണ്ടെത്താൻ സാധിക്കും....

💞💞💞💞💞💞💞💞💞💞💞💞💞💞💞