നമ്മളൊരു വീട് നിർമ്മിക്കുകയാണെങ്കിൽ ആദ്യം ചെയ്യുന്ന ഒരു കാര്യമാണ്
നല്ലൊരു എഞ്ചിനീയറുടെ അടുത്ത് പോയി നമ്മുടെയും കുടുംബത്തിന്റെയും
മനസ്സിനിണങ്ങുന്ന ഒരു പ്ലാൻ നിർമ്മിക്കുക എന്നത്.പക്ഷെ അവർ വരച്ചുതന്ന
ബിൽഡിംഗ് ഡ്രോയിംഗ് വിശദമായി മനസ്സിലാക്കാൻ കഴിയാത്തവരാണ് നമ്മൾ
ഭൂരിഭാഗം പേരും.

ബിൽഡിംഗ് ഡ്രോയിംഗിനെ കുറിച്ചുള്ള അടിസ്ഥാന പരമായ ചില കാര്യങ്ങൾ
നമുക്ക് മനസ്സിലാക്കാം.എന്താണ് building plan,Elevation ,Building section
എന്നതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് നോക്കാം
*Building drawings
ആദ്യമായി ബിൽഡിംഗ് ഡ്രോയിംഗ് എന്താണെന്ന് നമുക്ക് പരിശോധിക്കാം.ഒരു
എഞ്ചിനീയറുടെ ഭാഷയാണ് അയാളുടെ ഡ്രോയിംഗ് എന്നത്. അതുകൊണ്ട് തന്നെ
ഒരു കെട്ടിടം നിർമ്മിക്കുന്നതിന്റെ എല്ലാ വിവരങ്ങളും അതിൽ
അടങ്ങിയിരിക്കണം.വിവരങ്ങളെന്ന് വച്ചാൽ ആ കെട്ടിടത്തിന്റെ എല്ലാതരം
അളവുകളും,അതിൽ ഉപയോഗിക്കുന എല്ലാ
വസ്തുക്കളുടെ(കട്ടിള,ജനൽ...Etc)സ്ഥാനങ്ങളും,ഇങ്ങനെയുള്ള എല്ലാം അതിൽപ്പെടും.
*Building plan
ബിൽഡിംഗ് പ്ലാനിന്റെ ഏറ്റവും നല്ല ഒരു നിർവ്വചനമാണ് മുകളിൽ നിന്നുള്ള
കാഴ്ച(Top view)എന്നത്.ഒരു കെട്ടിടത്തെ മുഴുവനായും അതിൽ വച്ചിരിക്കുന്ന
ജനലുകളുടെ കുറച്ചു മുകളിൽ വച്ച് (just above the sill level) വിലങ്ങനെ (horizontal plain)
മുറിച്ചു മാറ്റി അതിന്റെ മുകൾ ഭാഗം എടുത്തു കളഞ്ഞതിന് ശേഷം നേരെ
മുകളിൽ നിന്നും നോക്കിയാൽ കാണുന്ന കാഴ്ചയെ ഭാവനയിൽ
വരച്ചെടുക്കുന്നതിനെയാണ് ബിൽഡിംഗ് പ്ലാൻ എന്ന് വിളിക്കുന്നത്.ഇതിൽ നിന്നും
പ്രധാനമായും ലഭിക്കുന്ന വിവരങ്ങൾ എന്നത് കെട്ടിടത്തിന്റെ എല്ലാ
മുറികളുടെയും അളവുകൾ,ജനലുകളുടെയും വാതിലുകളുടെയെല്ലാം
സ്ഥാനങ്ങളും അതിന്റെ അളവുകളും,എന്നിങ്ങനെയുള്ളവയെല്ലാമാണ്.പല
വിവരങ്ങൾ മനസ്സിലാക്കാൻ വേണ്ടി പലതരം പ്ലാനുകൾ ഉണ്ട് അതിൽ ചിലതാണ്
site plan, service plan,Electrical plan എന്നിങ്ങനെയുള്ളവയെല്ലാം.ചില പ്ലാനുകളിൽ
നമുക്ക് sunshade,beam,...etc എന്നിവയെല്ലാം doted line ആയിട്ട് കാണാവുന്നതുമാണ്.
*Building elevation
Front elevation, Back elevation,side elevation ,എന്നിങ്ങനെയുള്ള ചിലത് എന്താണെന്ന്
നമുക്ക് നോക്കാം.ഒരു കെട്ടിടത്തിന്റെ മുഴുവൻ പണിയും കഴിഞ്ഞതിന് ശേഷം
അതിന്റെ നേരെ മുൻഭാഗത്ത് വന്നു നിന്നാൽ കാണുന്ന കാഴ്ചയെ ആ കെട്ടിടം
നിർമ്മിക്കുന്നതിന് മുൻപേ പ്രവചനം പോലെ വരച്ചെടുക്കുന്നതിനെയാണ് front
elevation എന്ന് പറയുന്നത്.ഇതുപോലെ തന്നെ എല്ലാ പണികളും കഴിഞ്ഞ
കെട്ടിടത്തിന്റെ പിറകിൽ നിന്നും നോക്കുമ്പോൾ കാണുന്ന കാഴ്ചയെ back elevation
എന്നും ഒരു വശത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ചയെ side elevation എന്നും
പറയപ്പെടുന്നു.ഒരു വീടിന്റെ യെല്ലാം മുഖം എന്താണെന്ന് കാണിച്ച് തരുന്നതാണ്
elevation എന്നത്.എല്ലായ്പ്പോഴും elevation നുകൾ വരയ്ക്കുന്നത് പ്ലാനുകളെ project
ചെയ്തിട്ടായിരിക്കും ഇങ്ങനെ വരച്ചാൽ പെട്ടെന്ന് തന്നെ പ്ലാനിലെ ജനലുകളെല്ലാം
വേഗത്തിൽ elevation നിൽ വരച്ചെടുക്കാൻ പറ്റും.

*Building sections
മിക്ക ബിൽഡിംഗ് പ്ലാനുകളുടെയും നടുവിലൂടെ ഒരു doted line ഉം അതിന്റെ
അറ്റങ്ങളിൽ arrow mark വരച്ച് അതിൽ ഒരു ഭാഗത്ത് A എന്നും മറുഭാഗത്ത് B എന്നും
അല്ലെങ്കിൽ വേറെ ഏതെങ്കിലും അക്ഷരങ്ങളൊ കാണാം നമ്മൾ മിക്കവരും
എന്താണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടാകാം ഇതിനെയാണ് section line എന്ന് പറയുന്നത്.
Section line വരച്ച ഭാഗത്ത് നിന്നും കെട്ടിടത്തെ കുത്തനെ(vertical plain)
കട്ട് ചെയ്തതിന് ശേഷം arrow mark ഇട്ട ഭാഗത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ച
എന്താണെന്ന് മനസ്സിൽ കണ്ടു കൊണ്ട് വരച്ചെടുക്കുന്നതിനെയാണ് Section എന്ന്
പറയുന്നത്.section drawing ൽ പ്രധാനമായും നമുക്ക് ലഭിക്കുന്നത് കെട്ടിടത്തിന്റെ
ഉയരത്തിന്റെ അളവുകളും കെട്ടിടം നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാധന
സാമഗ്രികളുടെ വിവരങ്ങളുമാണ്.
ഏത് ഭാഗത്ത് നിന്നാണ് section line ഉപയോഗിച്ച് ബിൽഡിംഗ് മുറിക്കേണ്ടത് എന്ന്
നോക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്ന ഒരു കാര്യം എന്നത് കൂടുതൽ
വിവരങ്ങൾ കിട്ടാൻ സാധ്യതയുള്ള സ്ഥലങ്ങൾ നോക്കി cut ചെയ്യുക എന്നത്.
അതുപോലെ തന്നെ building drawing ൽ specification അല്ലെങ്കിൽ doors and windows index
ഉം കണാൻ കഴിയും ഈ കോളങ്ങളിൽ നിന്ന് വാതിലിന്റെയും
ജനാലയുടെയുമെല്ലാം നീളവും വീതിയുമെല്ലാം മനസ്സിലാക്കാം.ഏകദേശം
എല്ലാവർക്കും Building drawings നെ കുറിച്ച് ഒരു ധാരണ ലഭിച്ചിട്ടുണ്ടാവുമെന്ന്
വിചാരിക്കുന്നു.