ഇന്നത്തെ കാലത്ത് എല്ലാവരും സ്വന്തം വീട് എറ്റവും നല്ല ഡിസൈനിൽ നിർമ്മിക്ക

ണം എന്നാഗ്രഹിക്കുന്നവരാണ്.എവിടെയും കാണാത്ത ആർക്കും പരിചിതമെ

ല്ലാത്ത തരത്തിലുള്ള മോഡെലിൽ ആകർഷണീയമായ രീതിലായി മാറണം എന്ന്

പറയുന്നവരാണ് മിക്ക ആളുകളും എന്നാൽ വീട് ഡിസൈൻ ചെയ്തുപണി കിട്ടി


പൊളിച്ചു മാറ്റേണ്ടി വന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. 





വിദേശത്ത് നിന്നു കൊണ്ട് നാട്ടിലെ വീടിന്റെ പണികഴിപ്പിച്ച്‌ ഗൃഹപ്രവേശനത്തിന്

എത്തുകയാണ് മിക്ക പ്രവാസി സുഹൃത്തുക്കളുടെയും പതിവ്. എന്നാൽ വീട്ടിൽ

കൂടിയ സമയത്തൊന്നും ഒരു പ്രശ്നവും ഉണ്ടാവില്ല മറിച്ച് ഒരു മഴക്കാലമൊക്കെ

വന്നാലാകും മനസ്സിലാവുക പുതിയ വീടിന്റെ ഒരോ ഭാഗങ്ങളിലെ ചോർച്ചയും

മറ്റും.മിക്കവാറും സൺഷേഡും,തൂണുകളുമെല്ലാം box മോഡലൊക്കെ നിർമ്മി

ച്ചവർക്കായിരിക്കും ഈ പണികൾ അതികവും കിട്ടിയിട്ടുണ്ടാവുക.ഇതിനുള്ള

പ്രധാന കാരണങ്ങളിൽ ഒന്നാണ് മഴവെള്ളത്തിന് പുറത്തുകടക്കാനുള്ള വഴിക

ളെല്ലാം box കൾ കെട്ടി  അടച്ചുകളയുകയും ശരിയായ രീതിയിൽ വെള്ളം

പോകാൻ പൈപ്പുകളൊന്നും ഇടാത്തതും.മുന്നിൽ നിന്നും കാണാൻ വളരെ

ഭംഗിയുണ്ടാവും എന്നാൽ അതിൽ താമസിക്കുന്നവർക്കല്ലേ അതിന്റെ പ്രശ്ന

ങ്ങളറിയൂ.









അതുപോലെ തന്നെ വടികൊടുത്ത് അടിവാങ്ങുന്ന ചിലരുണ്ട് എന്തെന്നാൽ ഒരു

പ്രശ്നവുമില്ലാത്ത വീടിന്റെ സ്ലാബുകൾ തല്ലി പൊട്ടിച്ച് അതിന് joint ആക്കിയും

overlapping ആയും മോഡലുകളാക്കി മറ്റു സ്ലാബുകൾ വാർത്തക്കുമ്പോൾ അതിനി

ടയിലൂടെ വെള്ളമിറങ്ങുന്നു.സ്ലാബുകൾ പൊട്ടിക്കുമ്പോൾ ഉണ്ടാവുന്ന ജർക്കിം

ങ് കാരണമുണ്ടാക്കുന്ന വിള്ളലുകൾ വഴിയും ലീക്ക് ഉണ്ടാവുന്നു.





നമ്മൾ കേരളത്തിലാണ് ജീവിക്കുന്നത് എന്ന ചിന്ത ഓരോ സുഹൃത്തുക്കൾക്കും

ഉണ്ടാവേണ്ട കാര്യമാണ് കാരണമെന്താണെന്ന് ചോദിച്ചാൽ മിക്കവരും ഗൾഫ്

രാഷ്ട്രങ്ങളിലും മറ്റു വിദേശ രാജൃങ്ങളിലും കാണുന്നതു പോലെയുള്ള മോഡൽ

വീടുകൾ നമ്മുടെ നാട്ടിലേക്ക് പകർത്തുന്നവരാണ്.അങ്ങനെ പകർത്തുമ്പോൾ

അവ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതാണോ എന്നുകൂടെനാംനോ

ക്കേണ്ടതുണ്ട്.ഉദാഹരണത്തിന് Sunshad കൾ എല്ലാം ഒഴിവാക്കി അറേബ്യൻ

സ്റ്റൈലിൽ വീടികൾ നിർമ്മിച്ചാൽ ഒരു മഴ വന്നാൽ അറിയാം ചുമരുകളിലൂടെ

വെള്ളമൊഴുകുന്നതും ജനാലകളിലൂടെ വെള്ളമൊഴുകുന്നതുമായ പ്രശ്നങ്ങൾ.




വീട് മോഡിഫൈ ചെയ്ത് കീശകാലിയായ സുഹൃത്തുക്കളേയും നമുക്ക് കാണാൻ

സാധിക്കും.വീടിന്റെ Elevation ഭംഗികൂട്ടാൻ വേണ്ടി അനാവശ്യമായി Show

wall,cuttings, grooves, എന്നിവയെല്ലാം കൊടുക്കുന്നത്തിന്റെ തേപ്പുപണികളെല്ലാം

ഒരുപാട് പണിപിടിക്കുന്ന ഒരു കാര്യമാണ്.ഡിസൈനുകൾ പരമാവതി ലളിതവും

ഭംഗികൂടുതലുള്ളതുമായ രീതിയിൽ ചെയ്യാൻ ശ്രമിക്കുക.വീടെടുത്തതിനേക്കാൾ

കൂടുതൽ പണം അത് modify ചെയ്യാൻ ഉപയോഗിക്കുന്നവരാവരുത് നമ്മൾ.








ഇത്തരം അബദ്ധങ്ങളിൽ നമ്മളോരോരുത്തരും ചാടാതിരിക്കുക.ഓരോപണികൾ

ചെയ്യിക്കുമ്പോളും അതിന്റെ ഗുണങ്ങളും ഭവിഷ്യത്തുകളും പരമാവധി അറിയാൻ

ശ്രമിക്കുക.മഴവന്നാൽ നനയാത്ത ,വെയിൽ വന്നാൽ ചൂടാകാത്ത ,മഞ്ഞു വന്നാൽ

തണുപ്പടിക്കാത്ത ഭവനങ്ങളിൽ നമുക്ക് രാപാർക്കാം.