അന്നം തേടിയിറങ്ങുന്ന പറവക്കൂട്ടങ്ങൾ ദൂര ദിക്കുകളിൽ അലഞ്ഞു തിരിഞ്ഞ്

സന്ധ്യാസമയമാവുമ്പോൾ എല്ലാ തീരങ്ങളും താണ്ടി അവ തിരിച്ച് സ്വന്തം കൂടുക

ളിലേക്ക് ചേക്കേറുന്നു.യഥാർത്ഥത്തിൽ ഈ പക്ഷിക്കൂട്ടങ്ങൾ പോലെതന്നെയാണ്

നാം ഓരോരുത്തരും തനിക്കും തന്റെ കൂടപ്പിറപ്പിനും ജീവിക്കാൻ വേണ്ടി ദിക്കറി

യാതെ പായുന്ന ഓരോ മനുഷ്യന്റെ മനസ്സിലും അവന്റെ വീടും കുടുംബവും

എന്നും അവനെ ആകർഷിച്ചുകൊണ്ടേയിരിക്കും ഒരു കാന്തത്തെ പോലെ.എന്നാ

ൽ ചില വീടുകൾഇങ്ങനെയാവില്ല.എങ്ങനെയെങ്കിലും ഈ വീടുവിട്ടിറങ്ങി പോയാ

മതിയെന്ന് എന്ന് വിചാരിക്കുന്നവരും നമുക്കൊപ്പമുണ്ട്.





നമ്മുടെ വീടിന്റെ അകത്തളങ്ങൾ ആനന്ദകരമാവണമെങ്കിൽ നമ്മൾ ഓരോരു

ത്തരും മനസ്സറിഞ്ഞ് വിചാരിക്കണം.കേട്ടാൽ കാര്യം നിസ്സാരമാണെന്ന് നമുക്ക്

തോന്നും യഥാർത്ഥത്തിൽ വളരെ കൂടുതൽ ആളുകൾ ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു

കാര്യം തന്നെയാണിത്.ജീവിതത്തിൽ വിജയത്തിന്റെ പരമോന്നതിയിൽ എത്തിയ

വർ പോലും സ്വന്തം കുടുംബ ജീവിതത്തിൽ പരാചയംസംഭവിച്ചവരാകും.ബിരു

വും ബിരുദാനന്തര ബിരുദവും നേടി അതിനോടൊപ്പം ഡോക്റേറ്റ് നേടി വച്ചവർ

പോലും വീട്ടിൽ അസുഖമായിക്കിടക്കുമ്പോൾ ആശ്വസിപ്പിക്കാൻ ഭാര്യയും മരു

ന്നുകൾ വാങ്ങാൻ മക്കളുമില്ലാത്ത അവസ്ഥയാണ്.





"നാളെ കോളേജ് അവധിയാടാ...നമുക്ക് നാട്ടീ പോകാം"

"നീ പോടെടാ..ഞാൻ വരുന്നില്ല വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത് ഇവിടെ നിൽ
ക്കുന്നതാ"...

കോളേജ് ഹോസ്റ്റൽ മുറിയിൽ നിൽക്കുന്ന സുഹൃത്തിൽ നിന്നും കിട്ടിയ ഒരു മറു

പടി നോക്കൂ വീട്ടിൽ പോകാൻ വെറുത്തു പോകുന്ന ചിലർ ഇന്നും നമുക്കിടയി

ലുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഓരോരുത്തർക്കും തോന്നാൻ കാരണം എന്ന്

നമുക്ക് നോക്കാം. 




*മതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും ഭഹളങ്ങളും.എന്നും വീട്ടിൽ വന്നാൽ അവ

തമ്മിലുള്ള അടിപിടികൾ കാണാനും കേൾക്കാനും മാത്രമേ സമയമുണ്ടാകൂ.




*അച്ഛന്റെ മദ്യപാനം, ദിവസവും രാത്രിയിൽ മദ്യപിച്ച് നാലുകാലിൽപ്രശ്നങ്ങളുണ്ടാ

ക്കാൻ മാത്രം വരുന്ന അച്ഛൻ.



*അമ്മായിയമ്മ മരുമോൾ പോര്,സ്വന്തം അമ്മയും ഭാര്യയും ഒരിക്കലും ഒത്തുപോ

വാത്ത അവസ്ഥ.

എന്നിങ്ങനെ നീളുന്നു ഓരോ പ്രശ്നങ്ങളുടെ നൂലാമാലകൾ.ഇത്തരം കാര്യങ്ങൾ കാ

ണുമ്പോഴും കേൾക്കുമ്പോഴും സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പോയാൽ മതിയായി

രുന്നു എന്ന് തോന്നും ഓരോരുത്തർക്കും.





മക്കൾ രക്ഷിതാവ് എന്ന ബന്ധത്തിലുപരി സ്വന്തം മക്കളോട് ഒരു സുഹൃത്തായി

പെരുമാറാൻ ഓരോ രക്ഷിതാവും ശ്രമിക്കുക. മക്കളുടെ  വിശേഷങ്ങൾചോദി

ക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു കൊടുക്കുന്നതുമായ രക്ഷി

താവുക. 

നമ്മുടെ വീടിന്റെ കോടതി മുറിയായിരിക്കണം നമ്മുടെ ഡൈനിങ് ടേബിൾ വീ

ട്ടിലെ ഏതൊരു പ്രശ്നവും അവിടെ നിന്നും ചുറ്റും ഇരുന്ന് ഇല്ലാവരും ചേർന്ന് പരി

ഹാരം കാണാൻ ഓരോരുത്തരും ശ്രമിക്കുക.






വിട്ടുവീഴ്ചയില്ലാത്ത സ്വഭാവങ്ങൾ,ദേശ്യം, ജാഡ എന്നിങ്ങനെയുള്ള ഓരോ സ്വഭാ

വങ്ങളെയും നമ്മൾ മാറ്റിയെടുക്കൽ അനിവാര്യമാണ്.വീടും പരിസരവും ശുദ്ധി

യാക്കുന്നതോടൊപ്പം തന്നെ നമ്മുടെ മനസ്സിനേയും ശുദ്ധിയാക്കിയെടുക്കൽ നി

ർബന്ധതാണ്.





നമ്മുടെ വീടിന്റെ അകത്തളങ്ങൾ സന്തോഷകരമാണെങ്കിൽ പ്രവാസികളായ

സുഹൃത്തുക്കൾ നാട്ടിൽ വരുന്നില്ലെന്ന പരാതിയും മാറിക്കിട്ടും.പഠിക്കാൻ പോയ

മക്കൾ വീട്ടിലേക്ക് വരുന്നില്ലെന്ന വേവലാതിയും നമുക്ക് മാറ്റാം.നമ്മുടെ വീടുകൾ

അവരെ ആകർഷിച്ച് വർത്തട്ടെ…...