വെള്ളപ്പൊക്കം എന്ന് പറയുമ്പോൾ ഇന്ന് ഓരോ മലയാളിയുടെ മനസ്സിലും ഓടി
വരുന്നത് കഴിഞ്ഞ തുടർച്ചയായ രണ്ട് വർഷങ്ങളിൽ നമ്മൾ അനുഭവിച്ചതും,
അതിജീവിച്ചതുമായ മഴക്കാല ഓർമ്മകളാണ്.ഒരുപാട് പേരുടെ സ്വപ്നങ്ങളും,
അധ്വാനങ്ങളും എല്ലാം ഒഴുകി പോയ ദിനങ്ങൾ.ഇനി എന്ത് എന്ന് ചിന്തിച്ചു പോയ
ദിനങ്ങൾ.ഒരാപാട് പേരുടെ കണ്ണീരു മാത്രം ബാക്കിയാക്കിയ രാപകലുകൾ.
വരുന്നത് കഴിഞ്ഞ തുടർച്ചയായ രണ്ട് വർഷങ്ങളിൽ നമ്മൾ അനുഭവിച്ചതും,
അതിജീവിച്ചതുമായ മഴക്കാല ഓർമ്മകളാണ്.ഒരുപാട് പേരുടെ സ്വപ്നങ്ങളും,
അധ്വാനങ്ങളും എല്ലാം ഒഴുകി പോയ ദിനങ്ങൾ.ഇനി എന്ത് എന്ന് ചിന്തിച്ചു പോയ
ദിനങ്ങൾ.ഒരാപാട് പേരുടെ കണ്ണീരു മാത്രം ബാക്കിയാക്കിയ രാപകലുകൾ.
ഒത്തൊരുമിച്ച് നിന്നാൽ നമ്മൾ എന്തിനെയും കീഴടക്കുമെന്ന് കുറേ അനുഭവ
ങ്ങളിലൂടെ നമ്മൾ കേരളീയർ മറ്റുള്ളവർക്ക് തെളിയിച്ചു കൊടുത്ത നാളുകൾ.
അതുപോലെ തന്നെ ഓരോ പ്രളയവും നമ്മൾ അതിജീവിച്ചു കാണിച്ചു.
തീർച്ചയായും മഴ ദൈവത്തിന്റെ വരദാനം തന്നെയാണ്. കൊടും വേനലിൽ
വറ്റിവരണ്ട കിണറുകൾ നിറയ്ക്കാനും,കരിഞ്ഞുണങ്ങിയ ഓരോ പുൽച്ചെ
ടികൾക്കും ഒരു പുതുജീവൻ നൽകാനും, ദാഹിച്ചുവലയുന്ന ജന്തുജാലങ്ങൾക്ക്
ആശ്വാസം പകരാനുമെല്ലാം മഴ അത്യാവശ്യമാണ്.
എന്നാൽ അടുത്ത ഒരു മഴക്കാലം നമ്മെ തേടി വരികയാണ്.നമ്മളിൽ പെയ്തിറങ്ങുന്ന
മഴയെ ഒരാതിഥ്യമര്യാദയിൽ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്.മഴക്കാലത്തെ സ്വീക
രിക്കാൻ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഒരുപാട് മുന്നൊരുക്കങ്ങൾ നടത്താം.
- സ്വന്തം പറമ്പിലും വീട്ടുമുറ്റത്തും പെയ്തിറങ്ങുന്ന മഴതുള്ളികളെ ഒഴുകി പോവാൻ വിടാതെ നമുക്ക് അവിടെതന്നെ സംസ്കരിച്ച് നിർത്താം.ഇതിന് മഴക്കാലം വരുന്നതിനു മുമ്പേ തന്നെ നമ്മുടെ പറമ്പിൽ മഴക്കുഴികളും,തടയണകളും നിർമ്മിച്ചു തുടങ്ങാം.
- ഓരോ വീടിന്റെ ടെറസ്സുകളിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളത്തിന്റെ കണക്ക് നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാണ് അവയെല്ലാം പൈപ്പുകൾ ഉപയോഗിച്ചും മറ്റു മാർഗങ്ങളിലൂടെയും ഭൂമിക്കടിയിലേക്കോ നമ്മുടെ കിണറുകളുടെ റീചാർജ്ജിനോ ഉപയോഗിക്കാൻ കഴിഞ്ഞാൽ ഒരുപാട് മഴവെള്ളം നമുക്ക് സംരക്ഷിക്കാം.
- നമ്മുടെ വീട്ടുമുറ്റത്ത് ക്ഷണിക്കാതെ വരുന്ന ഒരതിഥിയായ മഴവെള്ളത്തെ കോൺക്രീറ്റുകൾ ഇട്ട മുറ്റങ്ങളാക്കി ഒഴുക്കികളയാതിരിക്കുക.
-
മഴക്കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന കാര്യമാണ് അപകട മരണങ്ങൾ എന്നത് അത് ഒരു പരിതിവരെ ഒഴിവാക്കാൻ ഒരുപാട് മുൻകരുതലുകൾ നമ്മൾ എടുക്കേണ്ടതുണ്ട്.ഇടിവെട്ടിയതും പൊള്ളയുമായ മരങ്ങൾ മുറിച്ചു കളയുക.വീടിന് മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ വെട്ടികളയുക.വീട്ടിലെ അപകടാവസ്ഥയിലുള്ള Short circuit വയറിംങ്ങുകൾ നന്നാക്കി വെക്കുക.വിഴാറായതോ ,പൊളിഞ്ഞു പോകാറായതോ ആയ മതിലുകളും,ചുമരുകളും പൊളിച്ച് മാറ്റി പണിയുക എന്നിങ്ങനെയുള്ള ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഒരുപാട് അപകടങ്ങൾ നമുക്ക് ഒഴിവാക്കാം.
- വീടിന്റെ ചോർച്ചകൾ സിമന്റുകൾ,Water proof പെയിന്റുകൾ ,എന്നിവയെല്ലാം ഉപയോഗിച്ച് മഴക്കാലം വരുന്നതിനു മുമ്പേ തന്നെ നമുക്ക് ഇല്ലാതാക്കാം.ടെറസ്സിനു മുകളിലുള്ള കരിയിലകളും പുല്ലുകളും പൂപ്പലുകളും വൃത്തിയാക്കിയാൽ ഒരുപരിധിവരെ വരെ ചോർച്ചകൾ ഒഴിവാക്കാം.
- മണ്ണിടിയാൻ സാധ്യതയുള്ള സ്വലങ്ങളാണ് നിങ്ങളുടെ വീടും പരിസരവുമെങ്കിൽ തീർച്ചയായും കരിങ്കല്ലുകളോ കോൺക്രീറ്റോ ഉപയോഗിച്ച് Retaining wall കൾ നിർമ്മിക്കാൻ ഇപ്പോൾ തന്നെ ശ്രമിക്കുക.
നമ്മടെ പ്രകൃതിക്കു മേലുള്ള കടന്നു കയറ്റത്തിന്റെ മറുപടിയായി നമുക്ക് ലഭിച്ചു
കൊണ്ടിരിക്കുന്ന പ്രളയം പോലെത്തെ ദുരനുഭവങ്ങൾ ഓരോരുത്തർക്കും ചിന്തി
ക്കാനുള്ള പാഠങ്ങൾ ആയി മാറട്ടെ. .നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം നമ്മൾ
ചെയ്തു വെക്കുക ശേഷം നല്ലൊരു നാളേക്കായ് നമുക്ക് കാത്തിരിക്കാം.നമ്മുടെ
അതിജീവനം സ്വന്തം വീട്ടിൽ നിന്ന് തന്നെ തുടങ്ങാം.



