ഈ ചങ്ങായിക്ക് തീരെ വീട്ടില് നിക്കാൻ പറ്റൂലാലോ….നിനക്കൊന്ന് അടങ്ങി

വീട്ടിലിരുന്നൂടെ ….രാത്രിയായിട്ടും നിനക്കെന്താ വീട്ടിൽ വന്നൂടെ…..ഏകദേശം ഒരു

രണ്ടു മാസങ്ങൾക്ക് മുമ്പ് വരെ എല്ലാ വീട്ടമ്മമാരും തങ്ങളുടെ മക്കളോട് പറയുന്ന

വാക്കുകൾ ഇങ്ങനെയെല്ലാമായിരുന്നു.അങ്ങനെ പറഞ്ഞ് പറഞ്ഞ് എല്ലാവരും ഇപ്പോ

വീട്ടിൽ തന്നെയായി.വീട്ടിൽ തന്നെയായി എന്ന് പറയുന്നതിലും ഉചിതം വീട്ടിൽ

തന്നെയാക്കി എന്നു പറയുന്നതാവും. ആരാണ് നമ്മെ വീട്ടിൽ തന്നെ ആക്കിയത്

എന്ന ചോദൃത്തിന്റെ മറുപടി ഭൂലോകത്ത് ആർക്കും സ്വന്തം കണ്ണുകൾ കൊണ്ട്

പോലും കാണാൻ കഴിയാത്ത ഒരാളാണെന്ന് പറയുമ്പോൾ നമ്മൾ ഒരുപാട്

ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.






നമ്മളെ ഇത്രയും ദിവസം പിടിച്ചിരുത്താൻ ലോകത്തെരു ശക്തിക്കും

കഴിയുമില്ലെന്നായിരുന്നു ഒരുപാട് കാലങ്ങളായി നമ്മൾ വിചാരിച്ചിരുന്നത്.ഒരു

ഹർത്താൽ വന്നാൽ പോലും ഏറിയാൽ ഒരു ദിവസം അധികരിച്ചാൽ രണ്ടോ

മൂന്നോ ദിവസം എന്നാൽ ലോക്ക്ഡൗൺ എന്ന് ഓമന പേരിട്ട് വിളിക്കുന്ന ഈ

ദിവസങ്ങൾക്ക് എപ്പൊയാണ് ഒരവസാനമുണ്ടാവുക എന്ന് നമ്മൾ ഓരോ ദിവസം

കഴിയുമ്പോഴും വേവലാതിപ്പെടുന്നു.ലോകം മുഴുവനും തങ്ങൾ

ഓടിക്കൊണ്ടിരിക്കുന്ന സഞ്ചാര പാതയിൽ നിന്നും അല്പം ബാക്കിലോട്ട് മാറി നിന്ന

നാളുകൾ.







ഓരോരുത്തരും ജോലികളെല്ലാം നിർത്തിവച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോൾ

ഒരാഴ്ച ത്തെ വിശ്രമത്തിന് ശേഷം എല്ലാം കലങ്ങിത്തെളിയുമെന്ന് ആശ്വസിച്ചപ്പോൾ

ആഴ്ചകൾ മാസങ്ങളായി തുടർന്നു.










സ്വന്തം മക്കളെയും ഭർത്താക്കന്മാരെയെല്ലാം

തിരക്കുകളെല്ലാം ഒഴിഞ്ഞ് വീട്ടിൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് ചില

വീട്ടമ്മമാർ ഇന്ന്. ഓഫീസുകളിലെ തിരക്കുകളെല്ലാം ആയി ഓടിനടന്നവർ.എല്ലാ

തിരക്കുകളും ബഹളങ്ങളും ഒന്ന് മാറിനിന്നപ്പോൾ സ്വന്തം

പേരക്കുട്ടികളോടും,മക്കളോടും ,കുടുംബത്തോടുമൊത്ത് സന്തോഷം പങ്കിടാനും

തുടങ്ങി.എന്നാൽ ചിലരാകട്ടെ മഹാബലി നാടുകാണാൻ വരുന്നത് പോലെ

എപ്പോഴെങ്കിലും ആരെങ്കിലും Hii,Hoooi മാത്രം അയച്ച് കൊണ്ടിരുന്ന Family whatsapp

ഗ്രൂപ്പുകൾ പൊടിതട്ടിയെടുക്കാൻ തുടങ്ങി ഇത് നല്ലൊരു വിജയം കണ്ട ഒരു

കാര്യമായിരിക്കും കാരണം ഒറ്റപ്പെടുന്ന സമയങ്ങളിൽ ഉറ്റവരുടെ ശബ്ദം

കേൾക്കുമ്പോഴും വിശേഷങ്ങൾ അറിയുമ്പോഴും മനസ്സിന് ഒരുപാട്

ആശ്വാസമായിരിക്കും.











വെറുതെ ഇരുന്നാൽ മടുപ്പുവരുമെന്ന് മനസ്സിലാക്കിയ പലരും സ്വന്തം മനസ്സിൽ

ഉറങ്ങിക്കിടക്കുന്ന കാലാ വാസനകളെ പുറത്ത് കൊണ്ട് വരാൻ തുടങ്ങി

ചിത്രരചനകളായും,കഥാ കവിതാ സംഹാരങ്ങളായും ,ക്രാഫ്റ്റിംഗ് വർക്കുകളായും

,കൂടുകൾ നിർമ്മിച്ച് കോഴിവളർത്തലുകളായും,എന്നിങ്ങനെയുള്ള എല്ലാ വിധ

പരിപാടികളുമായി ഓരോരുത്തരും വീടുകളിൽ സജീവമായി.

മാസ്കിന്റെ ഉപയോഗം നിർബന്ധമാക്കിയപ്പോൾ ചില വീട്ടമ്മമാർ മാസ്ക്

നിർമ്മാണത്തിലും മുൻപന്തിയിൽ വന്നു.







ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കേണ്ട ഒരുപാട് കാര്യങ്ങൾ നമുക്കീ കൊറോണ

കാലത്ത് പഠിക്കാനുണ്ട്.അതിൽ പ്രധാനപ്പെട്ട ചിലതാണ് നമ്മുടെ നമ്മുടെ ഭക്ഷണ

രീതികളും ജീവിത സാഹചര്യങ്ങളും എന്നത്.ആവശ്യത്തിനുള്ള സാധനങ്ങൾ

മാത്രം വാങ്ങി ഭക്ഷണമുണ്ടാക്കാൻ നമ്മൾ തുടങ്ങി.









ഓരോദിവസത്തേയും കൊറോണ ബാധിത റിപ്പോർട്ടുകൾ നമ്മൾ ശ്രദ്ധയോടെ

കേൾക്കുമ്പോഴും ഈ മഹാമാരിയെ തുരത്താൻ രാപകൽ വ്യത്യാസമില്ലാതെ

കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങളായ

നൈയ്സുമാരെയും,ഡോക്ടർമാരെയും,ആരോഗൃപ്രവർത്തകന്മാരെയും,ഒരായിരം

പ്രാവശ്യം അഭിനന്ദിച്ചാലും അവരോടുള്ള കടപ്പാട് തീരുകയില്ല.ഒരാൾക്ക്

കൊറോണ വന്നു എന്ന് പറയുമ്പോൾ നമ്മൾ അകലം പാലിക്കുകയാണെങ്കിൽ

ഓരോ ആരോഗൃപ്രവർത്തകനും അവരുടെ കൂടെ അവരുടെ ഒപ്പം നിൽക്കുകയാണ്

ചെയ്യുന്നത്.അവർക്കുമുണ്ട് കുടുംബവും,മക്കളും,ഭാര്യയും,ഭർത്താവും, എല്ലാം..


സമരങ്ങൾ തടുക്കാൻ ലാത്തിയുമായി ഇറങ്ങുന്ന പോലീസുകാർ കൊറോണയെ

തുരത്താനും ലാത്തിയുമായി ഇറങ്ങി.ലാത്തിയിൽ മാത്രം

അവസാനിപ്പിക്കുന്നില്ലെന്ന് തെളിയിച്ച് മാനത്തുകൂടെ യന്ത്രപ്പറവകളേയും

പറത്താൻ തുടങ്ങി.അതിൽ കുടുങ്ങി ചില അഡാർ വിരുതന്മാർ.










രോഗം വന്നുകഴിഞ്ഞാൽ നമ്മൾ ചിലപ്പോൾ ചിന്തിക്കും അവർ പറയുന്നത് കേട്ടാൽ

മതിയായിരുന്നു ,കുറച്ചൊക്കെ എനിക്കും ശ്രദ്ധിക്കാമായിരുന്നു

എന്നൊക്കെ.വന്നുകഴിഞ്ഞിട്ട് ചിന്തിച്ച് കൂട്ടുന്നതിനേക്കാൾ നല്ലത് രോഗം

വരുന്നതിന് മുമ്പേ ശ്രദ്ധാലുവായി ഇരിക്കുന്നതാണ് നല്ലത്.







അങ്ങനെ നമ്മൾ ക്ഷണിക്കാതെ തന്നെ വിദേശത്ത് നിന്നും നമ്മുടെ

സഹോദരങ്ങളോടൊപ്പം വന്ന ആ അതിഥി നമ്മൾക്ക് പലഹാരങ്ങളൊന്നും

കൊണ്ടുവന്നിട്ടില്ലെങ്കിലും ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു നമ്മളെ ശരിക്കുമങ്ങ്

ഇരുത്തിക്കളഞ്ഞു എണീക്കാൻ അല്പം കഷ്ടപ്പെടുന്ന രീതിയിലുള്ള ഇരുത്തം.