ജോലി തിരക്കുകളെല്ലാം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വീടുകളിൽ വന്ന് കയറുമ്പോൾ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരാശ്വാസം ലഭിക്കണമെങ്കിൽ വിശ്രമിക്കാൻ നല്ലൊരിടം നമുക്ക് വേണം. മനസ്സിന് കുളിർമ നൽകുന്ന കാറ്റും വെളിച്ചവും ലഭിക്കുന്ന അകത്തളങ്ങൾ നമ്മുടെ വീടുകൾക്ക് അത്യാവശ്യമാണ്.പൂമുഖത്തെ വാതിലും തുറന്ന് വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ നമ്മിലേക്ക് ഒരു പോസിറ്റീവ് വൈബ് കടന്നുവരാൻ വന്നുകയറുന്ന ഇടത്തെ വിശാലതയും, കാറ്റും, വെളിച്ചവും ഒരുപാട്  സ്വാധീനിക്കുന്നുണ്ട്.നമ്മുടെ വീടിനകത്തേക്ക് എങ്ങനെ നല്ലരീതിയിൽ കാറ്റും വെളിച്ചവും എത്തിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് നോക്കിയാലോ.

*പ്രകൃതിയേ വീടിനകത്തേക്ക് പറിച്ചു നടാൻ നമ്മളോരോരുത്തരും ശ്രമിക്കുക,അതായത് വീടിനകത്ത് മനോഹരമായ കോർട്യാർഡുകൾ നിർമ്മിക്കാം ഹാളിലോ അല്ലെങ്കിൽ വീടിനകത്തെ മറ്റു ആകർഷണീയമായ സ്ഥലങ്ങളിലോ കോർട്യാർഡുകൾ ക്രമീകരിക്കാം ഇവ ധാരാളം ഇൻഡോർ പ്ലാന്റുകൾ വളർത്തിയും പെബിൾസുകൾ വിരിച്ച് കൊണ്ടും കൂടുതൽ അലങ്കാരമാക്കാം.ഈ ഭാഗം ടബിൾ ഹൈറ്റിൽ നിർമ്മിച്ചാൽ കൂടുതൽ വിശാലമായ അന്തരീക്ഷം കോർട്യാഡിൽ നമുക്ക് ലഭിക്കുന്നു.

*ഇരുനില വീടാണ് നിർമ്മിക്കുന്നതെങ്കിൽ ലിവിങ് റൂം അല്ലെങ്കിൽ ഹാൾ എന്നിവ ഡബിൾ ഹൈറ്റിൽ ഡിസൈൻ ചെയ്യുകയാണെങ്കിൽ വിശാലതയും വായു സഞ്ചാരവും വർദ്ധിപ്പിക്കാൻ സാധിക്കുന്നു.


*വാസ്തുശാസ്ത്രത്തിൽ പോലും എറ്റവും കൂടുതൽ പ്രാധാന്യമുള്ള ഒരു വിശയമാണ് വീടിന്റെ അകത്തളങ്ങളിലെ വായു സഞ്ചാരമെന്നത്.അതുകൊണ്ട് തന്നെ ജനാലകളുടെ വലുപ്പവും, എണ്ണവും വർദ്ധിപ്പിക്കുന്നതിലൂടെ നമ്മുടെ വീടിനകത്തേ വായുസഞ്ചാരം നമുക്ക് ഉറപ്പുവരുത്താം.എല്ലാ സമയങ്ങളിലും അടഞ്ഞുകിടക്കുന്നതാവരുത് വീടിന്റെ ജനൽപാളികകൾ ,പകൽ സമയങ്ങളിൽ അവ തുറന്നിടുന്നതിലൂടെ വീടിനകത്ത് കെട്ടിക്കിടക്കുന്ന വായു പുറംതള്ളപ്പെടുകയും ശുദ്ധമായ വായു അകത്തേക്ക് കേറുകയും ചെയ്യുന്നു.

*വീട്ടിനകത്ത് അനാവശ്യമായി ചുവരുകൾ ക്രോസ് ചെയ്തു കെട്ടുന്നതിലൂടെ വായു സഞ്ചാരത്തിൽ തടസ്സമുണ്ടാകുന്നു.

*വീട് നിർമ്മിക്കുന്ന പ്ലോട്ടിന്റെ ദിശകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടും ഏത് ദിശകളിൽ നിന്നാണ് കൂതൽ കാറ്റും വെളിച്ചവും ലഭിക്കാൻ സാധ്യതയുള്ളത് എന്ന് മനസ്സിലാക്കികൊണ്ട് വീട് നിർമ്മിക്കാൻ ശ്രമിക്കുക.

*Staircase ന്റെ ലാൻന്റിങ്ങുകളോട് ചേർന്നു നിൽക്കുന്ന ചുമരുകളിൽ വെർട്ടിക്കൽ പർഗോളകളോ അല്ലെങ്കിൽ Sliding class ഡോറുകളോ കൊടുക്കുന്നതിലൂടെ വായുസഞ്ചാരം ഉറപ്പുവരുത്താം.

*പ്രഭാതസൂര്യകിരണങ്ങളെ തലോടാൻ വിശാലമായ വരാന്തകൾ നിർമ്മിക്കാം.

*മേൽക്കൂരയിലൂടെ പ്രകാശത്തെ വീടിനകത്തേക്ക് എത്തിക്കാനുള്ള മാർഗങ്ങളിൽ ചിലതാണ് സ്കൈലൈറ്റ് വിൻഡോകൾ ,മേൽക്കൂരയിൽ പർഗോളകൾ നിർമ്മിച്ച് അതിന് മുകളിൽ ഗ്ലാസുകൾ വെക്കൽ, മൾട്ടിവുഡ് പോലുള്ള ഹാർഡ് വുഡുകൾ CNC Cutting ചെയ്ത് മുകളിൽ ഗ്ലാസ് വച്ച് സീലിങിൽ പിടിപ്പിക്കൽ,എന്നിവയുള്ളവയെല്ലാം.

*ലിവിങ് ,ഡൈനിങ് ,എന്നിവയുടെ ഒരുഭാഗത്ത് ഗ്ലാസ് വാൾ കൊടുത്തതിന് ശേഷം വീടിനുപുറത്ത് പൂന്തോട്ടം ക്രമീകരിച്ചാൽ പച്ചപ്പുകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സാധിക്കുന്നു.

*ഇൻഡോർ പ്ലാന്റുകൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ വീടിനകത്തെ ഏതെങ്കിലും ചുവരിൽ ക്രമീകരിക്കാം.

താമസിക്കാൻ ഒരു കോൺക്രീറ്റ് ബിൽഡിങ് എന്നതിലുപരി പ്രകൃതിയൊടിണങ്ങിയ നല്ലൊരു ഭവനം നമുക്ക് പടുത്തുയർത്താം,സന്തോഷത്തോടെ ഒരുപാട് നല്ല സ്വപ്നങ്ങൾ കണ്ട് നമുക്കോരോരുത്തർക്കും അതിൽ രാപാർക്കാം…..