നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് വസ്തുക്കൾ ഉപയോഗത്തിന് ശേഷം നാം വലിച്ചെറിയുന്നു ഇവ നമ്മുടെ പ്രകൃതിയെ വലിയരീതിയിൽ മലിനീകരണം ചെയ്യുന്നു.അതുപോലെ തന്നെ നമ്മുടെ ചുറ്റുപാടും ഒട്ടും ക്ഷാമമില്ലാതെ ഒരുപാട് തരം അസംസ്‌കൃതവസ്തുക്കൾ നമുക്ക് ലഭ്യമാകുന്നു. ഇവയെല്ലാം ഉപയോഗിച്ചുകൊണ്ട് മനോഹരമായ രീതിയിൽ ചില കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിച്ചുകൊണ്ട് സ്വന്തം വീടിന്റെ ഇന്റീരിയർ നമുക്ക് അലങ്കരിക്കാം.കടകളിൽ നിന്നും ഇത്തരം വസ്തുക്കൾ വാങ്ങുകയാണെങ്കിൽ ഓരോന്നിനും നല്ല വില നൽകേണ്ടിവരും.ഇവ നമുക്കൊന്ന് ഉണ്ടാക്കാൻ ശ്രമിച്ചു നോക്കിയാലോ.
ഏകദേശം എല്ലാ കരകൗശല വസ്തുക്കളും നിർമ്മിക്കാൻ അത്യാവശ്യമായി വേണ്ട ചില വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം.
*കളർ (Acrylic paint, crayons colour,water colour ….etc)
*പശ(Gluegun, fevicol, Qickplus...Etc)
*കത്രിക,ബ്ലേഡ്, കത്തി
*പേന,പെൻസിൽ
*പേപ്പർ
ഇതിന് പുറമേ നമ്മൾ നിർമ്മിക്കുന്ന ഉൽപ്പന്നത്തിന്റെ സ്വഭാവമനുസരിച്ചുള്ള
ആവശ്യവസ്തുക്കളും വേണം.കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ചില അസംസ്‌കൃത വസ്തുക്കളെ കുറിച്ചെല്ലാം നമുക്കോന്ന് പരിചയപ്പെടാം.
*ചിരട്ടകൾ
എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്നതാണ് ചിരട്ടകൾ എന്നത്.ചിരട്ട ഉപയോഗിച്ച് സ്വന്തം കൈകൾ കൊണ്ട് ഒരുപാട് കലാകാരന്മാർ ആകർഷണീയമായ വസ്തുക്കൾ നിർമ്മിക്കുന്നത് നമ്മൾ കണ്ടവരാണ്.
ഇവ പോളീഷ് ചെയ്തും വ്യത്യസ്ത തരം കളറുകൾ കൊടുത്തുമാണ് കൂടുതൽ ഭംഗി കൂട്ടുന്നത് ,തൂക്കിയിടുന്ന ചെടിച്ചട്ടികൾ,ആഭരണങ്ങൾ ഇട്ടുവെക്കാൻ പറ്റിയ ബൗളിന്റെ മോഡലുകൾ, പക്ഷികളുടെയും മൃഗങ്ങളുടെയും മാതൃകകൾ,....Etc എന്നിങ്ങനെ പലതരം ഡിസൈനുകൾ ചിരട്ട ഉപയോഗിച്ച് നിർമ്മിക്കാൻ പറ്റുന്നു.
ഉറപ്പുള്ള ചിരട്ടകൾ സെലക്ട് ചെയ്യുകയും വേണമെങ്കിൽ ഒരു ദിവസം വെള്ളത്തിൽ കുതിർത്തു വെക്കുകയും ചെയ്തതിന് ശേഷം അതിന്റെ പുറം ഭാഗങ്ങളിലുള്ള ചകിരികൾ കത്തി ഉപയോഗിച്ചോ മറ്റോ ചെത്തികളഞ്ഞിട്ട് സാന്റ്പേപ്പർ കൊണ്ട് ഉരച്ചു വൃത്തിയാക്കിയെടുത്തിട്ട് എക്സോബ്ലേഡിന്റെയും മറ്റും സഹായത്തോടെ അവ മുറിച്ച് പശകളുമുപയോഗിച്ച് പല വസ്തുക്കൾ വളരെ ഈസിയായി നമുക്ക് നിർമ്മിച്ചെടുക്കാൻ സാധിക്കുന്നു.
*ബൊട്ടിലുകൾ
വലിച്ചെറിയപ്പെട്ട ബോട്ടിലുകളില്ലാത്ത സ്ഥലം ഇന്നെവിടെയും ഉണ്ടാവില്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാം .ആർക്കും വേണ്ടാത്ത ഒഴിഞ്ഞ ബോട്ടിലുകൾ ഉപയോഗിച്ച് വിസ്മയപ്പിക്കുന്ന തരത്തിലുള്ള പല വസ്തുക്കൾ ഇന്നോരോരുത്തരും നിർമ്മിക്കുന്നു.
വലിച്ചെറിഞ്ഞ ഒഴിഞ്ഞ ബിയർ ബോട്ടിലുകളിലുകളിൽ പെയിന്റിങ്ങ് വർക്കുകൾ ചെയ്ത് മനോഹരമാക്കിയെടുക്കാം ഇതിൽ ലൈറ്റുകൾ കൊടുത്ത് ബിയർ ബോട്ടിൽ ലാമ്പുകളും നിർമ്മിക്കാം.
പ്ലാസ്റ്റിക് ബോട്ടിലുകളുപയോഗിച്ച് പൂച്ചട്ടികൾ,പൂക്കൾ, ഇലകൾ….Etc എന്നിങ്ങനെ ഒരുപാട് വസ്തുക്കൾ നമുക്ക് നിർമ്മിച്ചെടുക്കാം.
*തീപ്പെട്ടി
തീപ്പെട്ടി ഉപയോഗിച്ചുള്ള ക്രാഫ്റ്റിംഗ് വർക്കുകളുടെ വീഡിയോകൾ കണ്ട് കണ്ണ്തള്ളിപ്പോയവരാകും നമ്മൾ മിക്കവരും.തീപ്പെട്ടികൾ പല മോഡലുകളിൽ അടുക്കി വച്ച് Gluegun,fevicol പോലുള്ള പശകളുമുപയോഗിച്ച് ഒട്ടിച്ചുകൊണ്ട് വിസ്മയിപ്പിക്കുന്ന ഒരുപാട് ക്രാഫ്റ്റ് വർക്കുകൾ നമുക്ക് നിർമ്മിച്ചെടുക്കാൻ പറ്റും.
*ഈർക്കിൽ
വീടുകൾ, തോണി,വാഹനങ്ങൾ...Etc എന്നിങ്ങനെ ഒരുമിച്ച് ചേർത്ത ഈർക്കിൾ കൂട്ടങ്ങളിൽ അത്ഭുതങ്ങൾ തീർക്കുന്ന കലാകാന്മാരുടെ നിർമ്മിതികൾ നമുക്ക് വിശ്വസിക്കാൻ പറ്റാറില്ല ഇവ ഈർക്കിൾ കൊണ്ട് തന്നെയാണോ നിർമ്മിച്ചത് എന്ന് നമ്മൾ ശ്രദ്ധിച്ചു നോക്കാറുണ്ട്.
നല്ല ഉറപ്പുള്ള ഈർക്കിളുകൾ ശേഖരിച്ച് അവ വൃത്തിയാക്കിയതിന് ശേഷം ഫെവികോൾ ഉപയോഗിച്ച് ഈർക്കിളുകൾ അടുപ്പിച്ചു വച്ച് ഒട്ടിച്ചെടുത്ത് ആവശ്യാനുസരണം മുറിച്ചെടുത്ത് പല മോഡലുകൾ നിർമ്മിച്ചെടുക്കാം
*മുളകൾ
പുരാതന കാലം മുതലേ മനുഷ്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് മുളകൾ എന്നത് ,പണ്ടു കാലങ്ങളിൽ ഇവ ഉപയോഗിച്ച് ഒരു വീടുതന്നെ ഉണ്ടാക്കാറുണ്ട്. ഇന്നത്തെക്കാലത്ത് മുളകൾ ഉപയോഗിച്ച് ഇന്റീരിയർ ഡിസൈൻ രംഗത്ത് ഒരുപാട് കണ്ടുപ്പിടുത്തങ്ങൾ നടക്കുന്നുണ്ട് ആധുനിക മെഷീനുകളുടെ സഹായത്തോടെ ബാംബൂ പാനലുകൾ നിർമ്മിച്ച് പല ഡിസൈൻ വർക്കുകളും ചെയ്യുന്നു.ബാംബൂ ഫർണ്ണിച്ചറുകൾ ഇന്റീരിയർ മോടികൂട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.ഏതൊരു ക്രാഫ്റ്റിംഗ് ഷോപ്പുകളിൽ പോയാലും എന്തെങ്കിലും ഒരു ബാംബൂ പ്രൊഡക്ടുകൾ നമുക്ക് കാണാൻ സാധിക്കുന്നു.പൂച്ചട്ടികൾ, കപ്പുകൾ,...Etc എന്നിങ്ങനെയുള്ള പലതരം വസ്തുക്കൾ നമുക്ക് സ്വയം നിർമ്മിച്ചെടുക്കാൻ സാധിക്കും.വാളിന്റെയും, exoblade ന്റെയും സഹായത്തോടെ ആവശ്യാനുസരണം മുറിച്ചെടുക്കുകയും gluegun പോലുള്ള പശകൾ ഉപയോഗിച്ച് ഒട്ടിച്ചെടുത്തതിന് ശേഷം പോളീഷിങ് ചെയ്ത് അവ മനോഹരമാക്കുകയും ചെയ്യാം….
*തുണികൾ
എല്ലാ വീട്ടുകാരും ഒരുപാട് പ്രയാസപ്പെടുന്ന ഒരു വിഷയമാണ് വീട്ടിലെ പഴയ തുണികൾ എവിടെ കളയുമെന്നത്.പണ്ടുകാലങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഒരുപാട് ആളുകൾ പഴയ വസ്ത്രങ്ങൾ വാങ്ങാൻ വരാറുണ്ടായിരുന്നു ഇന്ന് അതും കുറഞ്ഞു. അതുകൊണ്ട് തന്നെ പഴയ വസ്ത്രങ്ങൾ എന്തു ചെയ്യണമെന്ന് നമ്മൾ ആലോചിക്കാറുണ്ട്.
നമ്മുടെ വീടുകളിൽ ആവശ്യമായ ചവിട്ടികൾ വളരെ ഈസിയായി ഒരു സൂചിയുടെയും നൂലിന്റെയും സഹായത്തോടെ നമുക്ക് പഴയ തുണികൾ ഉപയോഗിച്ച് നിർമ്മിച്ചെടുക്കാം.
പഴയ വസ്ത്രങ്ങളിലെ ഡിസൈനുകൾ വെട്ടിയെടുത്ത് പല ക്രാഫ്റ്റിംഗ് വർക്കുകളിലും നമുക്ക് ഉപയോഗിക്കാം.
*മെഴുകുതിരികൾ
മറ്റുള്ളവർക്ക് വെളിച്ചം നൽകി സ്വയം ഉരുകിത്തീരുന്ന മെഴുകുതിരികൾ പലവർണ്ണങ്ങളിൽ വ്യത്യസ്ത മോഡലുകളിൽ നമ്മെ അത്ഭുതപ്പെടുത്തുന്നു.സ്വന്തമായി ഒരു രൂപം ഇല്ലാത്തതുകൊണ്ട് തന്നെ ഏതിലാണോ നമ്മൾ ഉരുക്കി ഒഴിച്ചത് അതിന്റെ ആകൃതിയായിരിക്കും ഇവയ്ക്കുണ്ടാവുക.മെഴുകിൽ നിർമ്മിക്കുന്ന വസ്തുക്കൾക്ക് വ്യത്യസ്തമായ നിറങ്ങൾ നൽകാൻ ഉരുക്കിയ മെഴുകിൽ ക്രയോൺ കളറുകൾ ചേർത്താലും മതി.മെഴുക് ഉപയോഗിച്ച് വ്യത്യസ്ത തരം പൂക്കൾ നിർമ്മിക്കുന്നത് സോഷ്യൽ മീഡിയയിൽ പലതരം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാവും.
*പേപ്പറുകൾ
ഒന്നാം ക്ലാസിൽ പഠനം ആരംഭിക്കുന്നതുമുതൽ നമ്മളോരോരുത്തരും പേപ്പർ ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയവരായിരിക്കും. പേപ്പറുകൾ ഉപയോഗിച്ച് പലതരം വസ്തുക്കൾ നിർമ്മിച്ചുകൊണ്ട് വീടിന്റെ ഇന്റീരിയർ അലങ്കരിക്കാം. കത്രിക,പശ,പെൻസിൽ എന്നിവ ഉണ്ടെങ്കിൽ തന്നെ പേപ്പർ ക്രാഫ്റ്റ് നമുക്ക് ആരംഭിക്കാം.നിർമ്മിച്ച ഒരോ വസ്തുക്കൾക്കും water colour , oilpaint എന്നിവ കൊടുത്ത് മനോഹരമാക്കുകയും ചെയ്യാം.വീടുകളിൽ അനാവശ്യമായി വലിച്ചെറിയുന്ന News papper റോളുകളായി കട്ടിയിൽ മടക്കിയെടുത്താൽ മുളവടികളുടെ അതേ മോഡലിൽ ലഭിക്കുകയും ചെയ്യുന്നു.മുളവടികൾ കൊണ്ട് നിർമ്മിക്കുന്ന പലതും നമുക്ക് ഇതുകൊണ്ട് നിർമ്മിക്കാം.
*കളിമണ്ണുകൾ
നമ്മുടെ നാട്ടിൽ കൊഴുത്തു കഴിഞ്ഞ പാടങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒരു അസംസ്‌കൃത വസ്തുവാണ് കളിമൺ എന്നത്.കുറച്ച് കുഴിച്ച് അടിഭാഗങ്ങളിൽ നിന്നും എടുക്കുന്ന കളി മണ്ണുകൾക്കായിരിക്കും കൂടുതൽ ബലം ഉണ്ടാവുക.ഇവ നന്നായി കുഴച്ചെടുത്ത് ചെടിച്ചട്ടികൾ, പ്രതിമകൾ,...Etc എന്നിങ്ങനെയുള്ള എല്ലാം നിർമ്മിച്ചെടുക്കാം.
മാർക്കറ്റുകളിൽ പോയി വലിയ വിലകൊടുത്ത് ഒരുപാട് വസ്തുക്കൾ വാങ്ങി സ്വന്തം വീടിന്റെ അകത്തളങ്ങൾ ഭംഗി കൂട്ടുന്നതിന് പകരം നമ്മുടെ വീട്ടുപരിസരങ്ങളിൽ സുലഭമായി ലഭിക്കുന്ന ഇത്തരം അസംസ്‌കൃതവസ്തുക്കൾ ഉപയോഗിച്ച് വീടുകൾ അലങ്കരിച്ച് തുടങ്ങാം………………….


