ഇന്നത്തെ കാലത്ത് നമ്മുടെ നാടുകളിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾ അധികരിച്ചു വരികയാണ്.ITI, Polytechnic,B tech , എന്നിങ്ങനെ ഓരോ ലെവൽ കോഴ്സുകൾ കഴിഞ്ഞ് ഓരോ വർഷവും പുറത്തിറങ്ങുന്നത് നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ആളുകളാണ്.
ബിൽഡിംഗ് നിർമ്മാണ മേഖലയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഒരു എഞ്ചിനീയറുടെ സാന്നിദ്ധ്യം എന്നത്,നിർമ്മാണം എളുപ്പമാവണമെങ്കിൽ ആദ്യം തന്നെ അതിന്റെ ഒരു പ്ലാൻ നിർബന്ധമാണ് . പ്ലാൻ വരയ്ക്കൽ, Estimation, Surveying , എന്നിങ്ങനെയുള്ള എല്ലാം പഠിച്ചിറങ്ങുന്നവർ ഈ മേഖലയിൽ നിന്നും മാറി മറ്റു മേഖലകളിലേക്ക് ചേക്കേറുന്നത് നമുക്ക് കാണാൻ സാധിക്കും.സിവിൽ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞവർക്ക് അവരുടെ ഭാവിയിലേക്ക് ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ.
*ഒരു ബിരുദ സെർട്ടിഫികറ്റ് കയ്യിൽ കിട്ടുന്നതോടു കൂടി താൻ എല്ലാ പഠനങ്ങളും പൂർത്തീകരിച്ചു എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതിലും വലിയ മണ്ടത്തരം വേറൊന്നുമില്ല കാരണമെന്താണെന്ന് ചോദിച്ചാൽ യഥാർത്ഥത്തിൽ നമ്മൾ കോളേജ് ക്ലാസ്മുറികളിൽ നിന്നും പഠിക്കുന്നത് അതിന്റെ ബേസിക് കാര്യങ്ങൾ മാത്രമായിരിക്കും.അവ വർക്ക് സൈറ്റുകളിൽ നിന്നും പരീക്ഷിച്ചും ,കണ്ടും ,കേട്ടും മാത്രമേ കൂടുതൽ പഠിക്കാൻ നമുക്ക് സാധിക്കൂ.
*പഠനം കഴിഞ്ഞ ഉടൻ വലിയ ശമ്പളമൊന്നും പ്രതീക്ഷിച്ചുകൊണ്ട് നമ്മൾ ജോലിക്ക് കേറരുത്. Experience അതുമാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. Experience ന് വേണ്ടി തുച്ചമായ ശമ്പളത്തിന് പോലും വർക്ക് ചെയ്യാൻ നമ്മൾ മനസ്സിനെ സ്വയം പാകപ്പെടുത്തിയെടുക്കുക എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ എനിക്കിത്ര സാലറി വേണം എന്ന് പറഞ്ഞ് നമുക്ക് വർക്കിന് കേറാം.
*ഒരിക്കലും അവസരങ്ങൾ നമ്മെ തേടി വരില്ല, നമ്മൾ നല്ല അവസരങ്ങൾ തേടിയലയണം അതൊരിക്കലും നിർത്തരുത്.
*സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവർ തീർച്ചയായും AutoCAD എന്ന സോഫ്റ്റ്‌വെയർ പഠിക്കുക. ഇന്നത്തെ കാലത്ത് എല്ലാതരം ബിൽഡിംഗ് ഡ്രോയിംഗുകളും വരക്കുന്നത് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് എന്ന് വേണമെങ്കിൽ പറയാം. AutoCAD പഠിച്ചാൽ മാത്രം പോരാ ബിൽഡിംഗ് പ്ലാനുകളെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ ഭംഗിയിൽ വരച്ച് തീർക്കാനും നമുക്ക് പറ്റണം.AutoCAD ൽ ടൂലുകൾ സെലെക്റ്റ് ചെയ്തു വരയ്ക്കുന്നതിന് പകരം മുഴുവനും shortkeays ഉപയോഗിച്ച് വരയ്ക്കാൻ ശ്രമിക്കുക.
*ഒരു Construction കമ്പനിയിൽ വർക്കിന് കേറുമ്പോൾ Office വർക്കും site വർക്കും ഒരുമിച്ച് ചെയ്യാൻ പറ്റുന്ന കമ്പനികളിൽ കേറാൻ ശ്രമിക്കുക,കാരണം ഭാവിയിൽ നമ്മൾ സ്വന്തമായി ഒരു Construction കമ്പനി തുടങ്ങുകയാണെങ്കിൽ field work ഉം office work ഉം അറിഞ്ഞിരിക്കൽ നിർബന്ധമാണ്.
*ഓരോരുത്തരും എഞ്ചിനീയറിംഗ് മേഖലയെ മോശം അഭിപ്രായം പറയിപ്പിക്കുന്നവരാവാതിരിക്കുക , construction മേഖലയിൽ Experience ഒന്നുമ്മില്ലാതെ ഈ മേഖലയെ കൂടുതൽ പഠിക്കാതെ സ്വന്തമായി ഒരു office തുടങ്ങുന്നവരാണ് ഇന്ന് മിക്ക ആളുകളും അതുകൊണ്ട് തന്നെ എടുക്കുന്ന വർക്കുകളെല്ലാം പരാചയപ്പെടുകയും ചെയ്യുന്നു.
*ഒരു സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവന്നാണെങ്കിൽ Basic ആയി അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് അവ തീർച്ചയായും നമ്മൾ പഠിക്കേണ്ടതുണ്ട് അതിൽപ്പെട്ട ചിലതാണ് എല്ലാവിധ അളവുകളുടെയും conversion . ഒരു Line sketch തന്നാൽ പ്ലാൻ വരയ്ക്കാൻ കഴിയണം . ഒരു പ്ലാൻ കിട്ടിയാൽ elevation,section എന്നിവയും അതുപോലെതന്നെ ഒരു Elevation കിട്ടിയാൽ പ്ലാൻ വരയ്ക്കാനും സാധിക്കണം,.....Etc .
*നമ്മുടെ വീടിന്റെ പരിസരങ്ങളിലും നാട്ടിലും ഏതെങ്കിലും ബിൽഡിംഗ് വർക്കുകൾ നടക്കുന്നുണ്ടെങ്കിൽ അവിടെങ്ങളിലെല്ലാം പോയി കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക.
*ഓരോ ബിൽഡിംഗ് ഭാഗങ്ങൾക്കും മിക്കതും നമ്മൾ sylabus കളിൽ പഠിച്ച അളവുകളെല്ല ഉണ്ടാവുക , കാലത്തിനനുസരിച്ച് കെട്ടിട നിർമ്മാണ മേഖലയിലും ബിൽഡിംഗ് ഡിസൈനിലും വരുന്ന മാറ്റങ്ങൾ പഠിച്ച് മനസ്സിലാക്കി മുമ്പോട്ടു പോവുക.
*പഠനം കഴിഞ്ഞ് വെറുതെ സമയം കളയാതിരിക്കുക ഓരോ വർഷവും നമ്മുടെ Experience ന്റെ കാലയളവാണ് നഷ്ടപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കുക.വലിയ കമ്പനികളുടെ അവസരങ്ങളിൽ നോക്കി നിന്ന് സമയം കളയുന്നതിനേക്കാൾ ചെറിയ കമ്പനിയാണെങ്കിലും വർക്ക് ചെയ്തു Experience ആക്കാൻ ശ്രമിക്കുക.
*നമ്മുടെ വിദ്യാഭ്യാസ യോഗ്യത,മേൽവിലാസം, ഭാഷ പ്രാതിനിധ്യം, E-mail ID, photo എന്നിവയെല്ലാം ഉൾപ്പെടുത്തി നല്ലൊരു CURRICULUM VITAE (CV) നിർമ്മിച്ചതിന് ശേഷം എല്ലാ ജോലി ഒഴിവിലേക്കും Mail ചെയ്യുകയും അയച്ചുകൊടുക്കുകയും ചെയ്യുക.
പഠനം കഴിഞ്ഞ് ജോലി ലഭിക്കാത്ത അവസ്ഥ വരുന്നത് നമ്മൾ നിരന്തരം അതിനുവേണ്ടി ശ്രമിക്കാത്തതുകൊണ്ടാണ് ആത്മാർഥമായി നല്ലൊരു ജോലി ലഭിക്കണമെന്ന് വിചാരിച്ച് അതിനുള്ള ശ്രമങ്ങൾ നടത്തിയാൽ തീർച്ചയായും എവിടെങ്കിലും നമുക്ക് ജോലിക്ക് കയറാൻ പറ്റും.അന്നം തേടിയലഞ്ഞ പറവക്കൂട്ടങ്ങൾ മാത്രമേ വയറുനിറച്ച് കൂടുകളണയാറുള്ളൂ.


