സൂര്യൻ മറമാറ്റിവന്നു
ഇരുട്ട് മാറി പൊൻപുലരി വന്നു.
ആ ഇരുട്ട് മാറിയിട്ടില്ല
ആ ഇരുട്ട് മാറുകയുമില്ല.
കാലം എന്നിൽ തീർത്ത
കരളലിയിപ്പിച്ച ഓർമ്മകളുടെ
കൂടുതേടി അലയുന്ന കിനാവുകളുടെ
കൂട്ടുകൂടാൻ വരുന്ന പരിഭവങ്ങളുടെ
വെളിച്ചം പതിക്കാത്ത ഇരുട്ട്
വെളിച്ചത്തെ പേടിക്കുന്ന ഇരുട്ട്........