പണ്ട് ആരെങ്കിലും ഗൾഫിന്നൊക്കെ വരുമ്പോൾ പെൻസിൽ കളർ കൊണ്ടുവന്നാൽ അത് ഉപയോഗിക്കാതെ ഏതെങ്കിലും മൂലയ്ക്കങ്ങ് ചാടുന്നത് പതിവായിരുന്നു.

ഇതുപയോഗിച്ച് എങ്ങനെ കളർ ചെയ്യുമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല അന്നൊക്കെ. വെറുതെ എവിടെയെങ്കിലും കുത്തിവരയ്ക്കും

Instagram, youtube എന്നിവ അത്യാവശ്യം ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് ഒരുപാട് കലാകരന്മാർ വളരെ മനോഹരമായി പെൻസിൽ കളർ ഉപയോഗിച്ച് വരയ്ക്കുന്ന വീഡിയോകൾ കണ്ടത്.

അങ്ങനെ ഒരു പെട്ടി പെൻസിൽ കളറും വാങ്ങി ഒരുപാട് tutorials ഉം കണ്ട് ഞാനുമങ്ങ് വരച്ചു തുടങ്ങി.

ആരെ വരയ്ക്കണമെന്ന് ആലോചിച്ചപ്പോൾ മനസ്സിൽ വന്ന ഒരു മുഖമായിരുന്നു APJ
അന്നാരും വിചാരിച്ചു കാണില്ല രാമേശ്വരത്തിൻ്റെ മണ്ണിൽ പത്രം വിറ്റു നടന്ന ആ പയ്യൻ ഇന്ത്യയുടെ പ്രധമ പൗരൻ ആവുമെന്നും "മിസൈൽ മാൻ" എന്ന വിളിപ്പേരിന്റെ ഉടമയാകുമെന്നും

എല്ലാ യുവാക്കളേയും സ്വപ്നം കാണാൻ പഠിപ്പിച്ച ഒരാളെ തന്നെ വരയ്ക്കാമെന്ന് വിചാരിച്ചു.