വലിഞ്ഞു കേറിയ രണ്ടുസുഹൃത്തുക്കൾ
അവർക്ക് സംസാരിക്കാൻ ഒരുപാടുണ്ടായിരുന്നു
അവർക്കിടയിൽ വിഷയങ്ങൾക്ക് ക്ഷാമമുണ്ടായിരുന്നില്ല.
മണിക്കൂറുകൾ അവക്കിടയിൽ മിനിറ്റുകൾ മാത്രം
ആരാവണം എന്ന് പണ്ട് ചോദിച്ചാൽ
ഒരുപാടുണ്ടായിരുന്നു പറയാൻ
ആരാവണം എന്ന് ഇന്ന് ചോദിച്ചാൽ
ഈ ഒഴുക്കിലൂടെയങ്ങ് നീന്തണം എന്നായി
നേർവഴിയിലൂടെ ഒഴുകികൊണ്ടിരി ക്കുമ്പോഴാണ്
ആ മരത്തടി മുൻപിലേക്ക് വീണത്.
അങ്ങനെ ഗതിമാറി ഒഴുകാൻ തുടങ്ങി
ഒഴുക്കിനൊത്ത് നീന്താനും തുടങ്ങി.
ഒഴിവു സമയങ്ങൾ കൂടിയപ്പോൾ
എണ്ണമറ്റ വിഷയങ്ങൾ അവർക്കിടയിലൂടെ കടന്നുപോയി.
അവരുടെ ബന്ധത്തിന്
ആഢംബരത്തിന്റെ സുഗന്ധം ഉണ്ടായിരുന്നില്ല.
അവരുടെ ഇരിപ്പിടങ്ങൾക്ക്
പട്ടു മെത്തയുടെ പരുക്കനുണ്ടായിരുന്നില്ല.
അവർ കഴിച്ച ഭക്ഷണങ്ങൾക്ക്
ആഢംബരത്തിന്റെ രുചികളുണ്ടായിരുന്നില്ല.
അവരുടെ കരങ്ങൾ ലഹരി തേടി അലഞ്ഞിരുന്നില്ല.
പിറകിലിരുത്തി കൊണ്ടുപോകാൻ അവർക്കിടയിൽ ഒരു വണ്ടിപോലുമുണ്ടായിരുന്നില്ല.
സന്തോഷം നിറഞ്ഞ അനുഭവങ്ങൾ
സങ്കടം നൽകിയ നിമിഷങ്ങൾ
എല്ലാം അവർക്കിടയിൽ സംസാര വിഷയങ്ങളായി.
പരസ്പരം മനസ്സിലാക്കിയ ഒരാളുണ്ടെങ്കിൽ അതുമതി സുഹൃത്തെന്ന് പറയാൻ.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️