ഓടിക്കിതച്ചവർ അടുത്തേക്ക് വന്നു
സനേഹവാക്കുകളിൽ മൂടി

ചിപ്നം മറക്കല്ലേ മോനെ
സ്ഥാനാർഥിയെ ഓർമയില്ലേ

അപരന്മാരുണ്ട് സൂക്ഷിക്കണേ
ആളറിഞ്ഞ് നോക്കി ചെയ്യണേ.

നിന്റെ സുഖമില്ലാത്ത ഉമ്മാമ എവിടെയാ?
ഗർഭിണിയായ ഭാര്യ അളുടെ വീട്ടിലാണോ

കാറും ജീപ്പൊക്കെ ഇവിടുണ്ടേ
നമുക്ക് സൂക്ഷിച്ച് കൊണ്ട് വരാം.....

നമ്മൾക്ക് തന്നെ ചെയ്തോ 
ഒരു കുപ്പിയുണ്ടേ 

ഇതെന്തൊരു വലിയ ക്യൂവാ....
കുറച്ചു കൂടെ കഴിഞ്ഞിട്ട് വരാം.....

ഇപ്പോ ആരും ഇല്ലെട്ടോ 
വേഗം പോയാൽ പെട്ടെന്ന് ചെയ്തിട്ടു പോരാം.

ഉമ്മാമാന്റെ കൈയും പിടിച്ച് നീയങ്ങ് ചെയ്തോ
വെറുതെ നഷ്ടപ്പെടുത്തിക്കളയണ്ട...

ചെയ്തു കഴിഞ്ഞു ലെ 
ചോറുണ്ട് അടുത്തവീട്ടിൽ കഴിച്ചിട്ടുപോവാം.....

അയ്യയ്യോ പോവല്ലേ ......
ഒരാളും കൂടി ചെയ്യാനുണ്ട്.....

ഇയാൾ ആദ്യം വന്ന് ചെയ്തതാ
ഇല്ല ഞാൻ ചെയ്തിട്ടില്ല.....

ഞങ്ങൾ കണ്ടതാ നീ ചെയ്തത്
ഇവര് കള്ളം പറയാ ഞാൻ ചെയ്തിട്ടില്ല.