മുബൈലിൽ കളിക്കുന്ന കുട്ടിയോട് നീ എന്താ കളിക്കാനൊന്നും പോന്നില്ലേന്ന്.
അവൻ കൗമാരത്തിലെത്തിയപ്പോൾ 
മിണ്ടാതെ വീട്ടിലിരുന്ന് പഠിച്ചോണം
പാവം പേടിച്ച് വീട്ടിൽ തന്നെയായി.

പഠിച്ചൊരു പണിയൊക്കെയായിട്ടും
വീട്ടിൽ തന്നെ ഇരിപ്പായി.
ആ ചോദ്യം വീണ്ടും തുടർന്നു 
നീ എന്താ പുറത്തൊന്നും ഇറങ്ങാത്തെ.

ശരീരം തളർന്നു വയസ്സായി 
നിങ്ങൾക്ക് വീട്ടിൽ അടങ്ങി ഇരുന്നൂടെ.

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ 
പല അസുഖങ്ങളൊക്കെ വരാൻതുടങ്ങി
ആ ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടു
നിങ്ങൾക്ക് പുറത്തൊക്കെ ഇറങ്ങിയൊന്ന് നടന്നൂടെ.

"എന്താ എവിടെയും ഇറങ്ങാത്തെ?"