അകത്തളം വിങ്ങിനിൽക്കുന്നു.
ഓരോരുത്തരായി തലയും താഴ്ത്തി കയറി വന്നു കൊണ്ടിരിക്കുന്നു.
പരസ്പരം നല്ല വാക്കുകൾ പറയുന്നതിൽ മത്സരിക്കുകയാണ് ചിലർ.
ഇനി ആരെങ്കിലും വരാനുണ്ടോ
ഇനി ആരെയെങ്കിലും കാത്തിരിക്കണോ
എന്നൊക്കെ ചിലർ പരസ്പരം പറയുന്നുണ്ട്
പന്തലുകൾ വലിച്ചുകെട്ടുന്ന തിരക്കിലാണ് ചിലർ.
ലോറിയിൽ വന്ന കസേരകൾ നിരത്തുന്നവരുമുണ്ട്.
സ്വപ്നങ്ങളെല്ലാം പാതിയാക്കി അയാൾ
അങ്ങനെ കിടക്കുന്നുണ്ട്
ആ കുടുംബ നാഥന്റെ കുറവ് എങ്ങനെ നികത്തുമെന്ന് ആലോചിക്കുന്ന കൂടപ്പിറപ്പുകൾ
നൂറായിരം ഭാരങ്ങളുടെ കണക്കുകൾ ആലോചിച്ച് ആ പിഞ്ഞുമക്കളും ഉമ്മറത്തിരിപ്പുണ്ട്
ചുറ്റുനിന്നും സഹതാപത്തിന്റെ നോട്ടങ്ങൾ അവരെ റാഞ്ചുന്നുണ്ട്
നാളെ ഇനി എന്റെ വീടും ഇങ്ങനെയായേക്കാം ചിലപ്പോൾ ഇതിലും ഭയാനകമായേക്കാം.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤