പതിയെ കുറഞ്ഞിരിക്കയാണ്.
എന്തിനെന്നില്ലാത്ത കലഹങ്ങൾ
അവസാനിച്ചെന്നു തന്നെ പറയാം.
സ്വയം എല്ലാം അവസാനിപ്പിച്ച്
തന്നിലേക്ക് ഒതുങ്ങി.
നീറുന്ന ആ മനസ്സും ശരീരവും
ആരും കാണുന്നില്ല.
ആശരീരത്തിനെ ഇപ്പോ വലിപ്പമുള്ളൂ
മനസ്സ് ചെറുകുട്ടിയുടേതായി.
മനക്കട്ടിയോടെ എല്ലാത്തിനേയും നേരിട്ട ആൾ
ചെറിയ കാര്യങ്ങൾക്ക് പോലും വിതുമ്പാൻ തുടങ്ങി.
കർശനമായുള്ള നിർദ്ധേശങ്ങളെല്ലാം
അവസാനിച്ചു.
ചില സമയങ്ങളിൽ ആരോടും മനസ്സ് തുറക്കാൻ പറ്റാതെ സ്വയം നീറുന്നു
എന്തൊക്കൊയേ വേവലാതികൾ
മനസ്സിൽ ഇളകി മറിയുന്നു.
മറ്റുള്ളവർക്ക് ഭാരമാവുന്നുണ്ടോ എന്ന് സ്വയം തോന്നി തുടങ്ങി.
ചില ദുസ്വപ്നങ്ങളും കുറച്ചു ദിവസങ്ങളായി കൂടെ കൂടിയിട്ട്.
ദിവസവും ഒരുപാട് വട്ടം ആവർത്തിക്കാൻ പറയാൻ തുടങ്ങി ഞാൻ ഒരു രോഗിയാണെന്ന്.
ഒരു വിളിക്ക് ഉത്തരം നൽകാൻ വേണ്ടി കാത്തിരിക്കുന്ന രോഗി.