തന്റെ വായകൾ സ്വയം സീലുവച്ചു.
ആരെന്ന് ചോദിച്ചാൽ മനസ്സിൽ അടിഞ്ഞുകൂടിയ ഒരുപാട് ചിന്തകൾ
ചില പ്രായവും അങ്ങനെയാണ്
എല്ലായിടത്തുനിന്നും നമ്മെ പിറകോട്ട് വലിക്കും.
ഒരുപാട് കണ്ണുകൾ പരസ്പരം മുട്ടികൊണ്ടിരിക്കുമ്പോഴും ആ വായിൽ നിന്ന് ഒരക്ഷരവും പുറത്തു വന്നില്ല.
ഓർമയിൽ ഒരുപാട് നല്ല നിമിഷങ്ങൾ ഓടി വരുമ്പോഴും ആ സമയങ്ങളിലെല്ലാം ഞാൻ മൗനത്തിലാണ്.
അട്ടഹസിച്ചു സംസാരിക്കണമെന്നും പലതും വാതോരാതെ പറയണമെന്നുമുണ്ടെങ്കിലും ആ വായകൾ തുറക്കുന്നില്ല.
ഞാൻ പറഞ്ഞാൽ അബദ്ധമായിപ്പോകും
അവരോടെങ്ങനയാ അങ്ങനെ പറയുക.
അങ്ങനെ പറയാൻ ഞാൻ അത്രയൊന്നും മുതിർന്നിട്ടില്ല.
മനസ്സിൽ സ്വയം വേണ്ടാത്ത ചിന്തകളെ കയറ്റി കൊണ്ടേയിരുന്നു
അതിന് ഒരുപാട് കാര്യകാരണങ്ങളും
സ്വയം വിഡ്ഢിയാവുകയാണെന്നറിഞ്ഞിട്ടും
നല്ല പുള്ളി ചമയാൻ ആ വായകൾ അപ്പോഴും തുറന്നില്ല.
സംസാരിക്കാൻ കഴിയാതെ ചിലരെ കാണുമ്പോൾ തന്നെ ചമ്മലായിരുന്നു
അവരെ കാണുമ്പോൾ സ്വയം മാറിനടക്കാനും തുടങ്ങി.
ഈ അന്തരീക്ഷം ഒന്ന് മാറട്ടെ
എന്നിട്ടൊന്ന് മുഴുവനായും മാറണം എന്ന് ചിന്തിച്ചു തുടങ്ങി പിന്നീട്.
സ്വയം മാറിതുടങ്ങി മനസ്സിനെ അവൻ പറഞ്ഞു പഠിപ്പിച്ചു
മുഖത്തു നോക്കി സംസാരിക്കാനും മൗനം പാലിക്കേണ്ട സ്ഥലത്ത് അത് പാലിക്കാനും അവൻ സ്വയം പാകപ്പെടുത്തി.
വിചാരിച്ചാൽ മാറ്റാൻ പറ്റാത്തതായി ജീവിതത്തിൽ എന്താ ഉള്ളത്........
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️