എന്നാൽ മധുരമുള്ള ചില രാത്രികളുണ്ട് സനേഹം വിതയ്ക്കുന്ന രാത്രി.
തോരാതെ പെയ്യുന്ന ഇളം തെന്നെലോടുകൂടിയ രാത്രിമഴ....
ജനൽ കമ്പികളിലൂടെ കുശലം പറയാൻ വരുന്ന ആ തണുത്ത കാറ്റ്.....
എവിടെക്കൊയോ പാറിപ്പറക്കുകയാണ്
എന്റെ മനസ്സിപ്പോൾ.......
ലക്ഷ്യമില്ലാതെ അത് ഓടികൊണ്ടിരിക്കയാണ് പഴയ ഓർകളിലൂടെ.......
ചീവീടുകൾ മത്സരം വച്ച് ശബ്ദമുണ്ടാക്കിയിട്ടും
രാത്രിയുടെ മൗനത്തിന് തിരശ്ശീല വീഴുന്നില്ല.................
മിഴിയടയ്ക്കാതെ ആ മീൻ കുഞ്ഞുങ്ങൾ ഉറങ്ങുകയാണ്...........
നെയ്തെടുത്ത സ്വപ്നങ്ങൾക്ക് ഭംഗിനൽകുന്നവൾ ..........
നിന്റെ ഇരുട്ടിനേക്കാൾ ഭംഗിയാണ് ചിലപ്പോ നിന്നെ കാണാൻ.........
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️