ഒരുതരം ലഹരിയായിരിക്കും ചിലർക്ക് വര.
ഒരു പെൻസിലും പേപ്പറുമായി ഇരുന്ന അവൻ മണിക്കൂറുകൾ തന്നിലൂടെ കടന്ന് പോയതറിഞ്ഞില്ല.

ആ പെൻസിലിന്റെ മുനയിൽ സ്വയം അലിഞ്ഞു പോവുകയാണ്.

ഓരോ വര തുടങ്ങുമ്പോഴും ഒരുപാട് പ്രതീക്ഷകളാണ് മനസ്സിൽ.
എത്രത്തോളം മനോഹരമാക്കണം എന്ന ചിന്തയായിരിക്കും പിന്നീടങ്ങോട്ട്.

ആ വരക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങളായിരിക്കും പിന്നീട് മനസ്സിലേക്ക് ഓടിവരുന്നത്.

നിനക്ക് വേറെ പണിയൊന്നുമില്ലേ നിനക്ക് ഭ്രാന്താടാ.... എന്നൊക്കെയുള്ള സുന്ദരമായ ചോദ്യങ്ങളും കേൾക്കാം ചിലരിൽ നിന്നും ....

മറ്റുചിലരുടെ നിലപാടും പ്രതികരണവുമാണ് ചില വരകൾ.
വാക്കിനേക്കാൾ മൂർച്ചയുള്ള പ്രതികരണ ആയുധം....

ചിലരുടെ അന്നമാണ് വര 
ചുവരുകളിൽ മായാജാലങ്ങൾ തീർത്ത് അവർ അന്നത്തിനുള്ള വക കണ്ടെത്തുന്നു...........

ഈ പെൻസിലും ബ്രഷും കൈയ്യിൽ പിടിച്ച് മരിച്ചാൽ മതി എന്ന് ആ ഗ്രഹിക്കുന്നവരും കുറച്ചൊന്നുമല്ല.....