യാത്രകൾ ചിലർക്കതൊരു ആസ്വാദനമാണ് 
സൃഷ്ടാവിന്റെ കലാവിരുന്നുകളുടെ 
ആസ്വാദനം.......

മറ്റുചിലർക്ക് അതൊരു തേടലാണ് എവിടെ നിന്നോ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ

ജീവിക്കാൻ വേണ്ടിയും യാത്ര പോവുന്നവരുണ്ട്
അവരുടെ പിറകിൽ പ്രതീക്ഷകളുടെ ഒരുപാട് ഭാരങ്ങൾ  ഉണ്ടാവും എന്നൊരു വ്യത്യാസം മാത്രം.

ജീവിതത്തീന്ന്   ഓടിയൊളിക്കാൻ വേണ്ടി യാത്രയ്ക്ക് പുറപ്പെടുന്നവരും കുറവൊന്നുമല്ല

കൂടുവിട്ട് പാലായനം ചെയ്യുന്നവനും 
അന്നം തേടി അലയുന്നവനും ഒരു സഞ്ചാരി തന്നെ....

ചിന്തകളെ തളച്ചിടാൻ കഴിയാതെ ഭ്രാന്താകുമോ എന്ന് ഭയന്ന് ബാഗും തൂക്കി ഇറങ്ങുന്നവരുമുണ്ട്......

ജീവിതം തന്നെ  തന്നെ ഒരുതരം യാത്രയാണ് ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള യാത്ര

ഓരോ സഞ്ചാരിയും തേടുന്നത് പുതിയ ലോകങ്ങളെയാണ്  നല്ല പാഠങ്ങളാണ്..........

 ലോകം അവസാനിക്കുന്നത് വരെ ഓരോരുത്തരും അലയുകയാണ് അവരുടെ ലക്ഷ്യങ്ങളും തേടി......

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️