പൊതുവെ ആളുകൾ കുറവാണ്
സീറ്റുകളിൽ ഇരിക്കുന്നവർ മാത്രമേ യാത്രക്കാരായുള്ളൂ.....

സ്റ്റേഷനിൽ നിന്നും ട്രെയിൻ പതുക്കെ അനങ്ങിത്തുടങ്ങി.

പുതിയതായി കയറിയ മൂന്നുപേരെ എല്ലാവരും തുറിച്ചു നോക്കാൻ തുടങ്ങി

കൊറോണയും കൊണ്ട് വരുന്നവർ എന്ന മട്ടിൽ എല്ലാവരും അവരെ കാർന്നു നോക്കുന്നു.

മാസ്ക് വച്ചതുകൊണ്ട് വൈറസ് ഞങ്ങളിൽ അടുക്കില്ലെന്ന് വിചാരിച്ചിരിക്കുന്നവരുമുണ്ട് കൂട്ടത്തിൽ.

ജനാലയിലൂടെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന ആ വൃദ്ധൻ അപ്പൊയാണ് ഒന്ന് തുമ്മിയത്.

മൂന്ന് പ്രാവശ്യം തുമ്മൽ ആവർത്തിച്ചപ്പോൾ.
എല്ലാവരുടെയും നോട്ടം അയാളിലേക്ക് നീങ്ങി.

അയാളുടെ അടുത്തിരുന്നവൻ മെല്ലെ എണ്ണീറ്റങ്ങ് മുൻപോട്ട് നടന്നു.

ആകെ ഒരു നിശബ്ദത ചിലർ പരസ്പരം ചെറു ശബ്ദത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നു.

"എനിക്ക് കൊറോണയൊന്നും ഇല്ല മക്കളെ"
വൃദ്ധന്റെ ആ പ്രതീക്ഷിക്കാത്ത ആ മറുപടിയിൽ എല്ലാവരും തലതാഴ്ത്തി.

എല്ലാ മനുഷ്യരും ഭയപ്പാടിലാണ് എവിടെ നിന്നാണ് വൈറസും തന്റെ കൂടെ വരിക എന്നാലോചിച്ചിട്ട്.