ഉറക്കമില്ലാത്ത രാത്രികൾ
എത്ര ശ്രമിച്ചിട്ടും മനസ്സിനെ പിടിച്ചുനിർത്താൻ കഴിയുന്നില്ല.
നൂലുപൊട്ടിയ പട്ടം പോലെ പഴയ ഓർമ്മകളിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു.
വെറുക്കപ്പെട്ട നിമിഷങ്ങളും സന്തോഷം നിറഞ്ഞ രാപ്പലുകളും ഓരോന്നായി മിന്നിമറയുന്നു.
മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും ഉറക്കം ഒരുപാടകലയാണ്.
ഒരുപാടു ചോദ്യങ്ങളും കുറ്റബോധങ്ങളും
നിറഞ്ഞൊഴുകുകയാണ്.
ഒരു പ്രാവശ്യം കൂടി ആ വഴിത്താരകളിലൂടെ ഒന്ന് നടക്കണം
അന്ന് ചെയ്യാൻ പറ്റാത്ത കാര്യങ്ങളെല്ലാം ചെയ്യണം
അന്ന് പറയാൻ ബാക്കി വച്ചത് പറഞ്ഞുതീർക്കണം.
മനുഷ്യന്റെ മരണം വരെ അവന്റെ ജീവിതത്തിലെ ഒരോ നിമിഷങ്ങളും ഓർമ്മകളായി അവനെ പിന്തുടർന്ന് കൊണ്ടേയിരിക്കും.
ചിലപ്പോൾ വിചാരിക്കും പഴയ ഓർമ്മകളൊക്കെ ഒരു കുഴിയെടുത്ത് മൂടിയാലോ എന്ന് .........
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️