രാത്രിയുടെ ഇരുട്ടിനേക്കാൾ ഭയാനകമായ ചില ഓർമ്മകളുണ്ടാവും ചിലർക്കു പറയാൻ.
രാത്രിയുടെ നോട്ടങ്ങൾക്ക് ക്രൂരതയുടെ മണമുണ്ടാവും ചിലപ്പോൾ.........
വെറുക്കപ്പെട്ടുപോയ ചില സ്ഥലങ്ങളുമുണ്ടിവിടെ..........
സ്വയം ഭ്രാന്തനായി അഭിനയിക്കുന്നവൻ
ഭ്രാന്തനെ പോലെ അടുത്ത് വന്ന നിമിഷങ്ങൾ......
ചെറുപ്രായത്തിന് തങ്ങാൻ പറ്റാത്തതും
തേങ്ങിപോവുന്നതുമായ ഓർമ്മകൾ...
ഇരയുടെ കണ്ണുനീരിന്റെ പ്രതിഫലമായി
കാലത്തിനിപ്പുറം ഭ്രന്തൻ വാക്കുകളുമായി നടക്കുന്നു അയാൾ...
ഇളം മനസ്സിലേറ്റ മുറിവുകൾ രാത്രിയുടെ ഇരുട്ടിനെ വെറുക്കുന്നു പേടിക്കുന്നു...
ഇരയെന്ന് പറഞ്ഞ് ഇരുന്നു കളയാതെ ജീവിക്കാൻ ശ്രമിക്കുന്നു...
ലോകത്തിനു മുമ്പിൽ തലയുയർത്തി നടക്കാൻ വേണ്ടി....
അങ്ങനെ ആ ഇര ഒരുപാട് വളർന്നു......