രണ്ട് മീസാൻ കല്ലുകൾക്കിടയിൽ കിടന്നുറങ്ങുന്നവർ.
എല്ലാവരും സലാം മടക്കിയിട്ടും നമുക്കത് കേൾക്കാൻ പറ്റുന്നില്ല.
സ്വപ്നങ്ങളും ആഗ്രഹങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ച് പെട്ടെന്ന് യാത്ര പറഞ്ഞവർ.
ചിലർ എല്ലാം നേടിയെടുത്ത് സന്തോഷത്തോടെ സമാധാനത്തോടെ മിഴികളടച്ചവർ.
വിരിയും മുമ്പേ വാടിപ്പോയ ഇളം വയസ്സിലേ പൊലിഞ്ഞുപോയ പൂ മുത്തുകൾ.
ദുനിയാവിനെ മറന്നും വെറുത്തും മറ്റൊരു ലോകത്തേക്ക് വേണ്ടി സമ്പാദിച്ചവരുമുണ്ട് .
ഓരോ മീസാൻ കല്ലിനും സംസാരിക്കാൻ കഴിവുണ്ടെങ്കിൽ അവർ പറഞ്ഞു തരുമായിരുന്നു ഒരുപാട് കഥകൾ
കണ്ണീരിൽ കുതിർന്ന ആളുകളെ കണ്ട കഥ
തന്റെ മാറിൽ കിടന്ന് പൊട്ടി കരഞ്ഞവരുടെ സങ്കടങ്ങൾ.....
സ്വന്തം മകനേ കണ്ട് കൊതിതീർന്നിട്ടില്ല ഒന്ന് തിരിച്ച് തരുമോ എന്ന് ചോദിച്ച പിതാവിന്റെ കഥ.
തന്റെ പിതാവിനേയും മാതാവിനേയും ശിക്ഷിക്കരുതെന്ന് പറഞ്ഞേൻപ്പിച്ച മകന്റെ കഥ.
പതുക്കെ നടന്ന് പള്ളിക്കരികിൽ എത്തിയപ്പോൾ അവിടെ ചാരി വച്ച ഒരു മീസാൻ കല്ല് എന്നെ നോക്കി ചിരിച്ചു.
ആ ചിരിയിൽ നാളെ നീ എന്റെ കൂടെയാണെന്ന് പറഞ്ഞതാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤