ഒരുപാട് സ്വപ്നങ്ങളുണ്ട്
ഒരുപാട് കഴിവും കാഴ്ചപ്പാടുമുണ്ട്

എന്നാലും സ്വയം ഒളിച്ചോടുന്നു
എന്തിനോ വേണ്ടി ഒളിച്ചോടുന്നു

കൂടെയുള്ളവരെ വേദനിപ്പിക്കാൻ വയ്യ
കൂടപ്പിറപ്പുകളെ വെറുപ്പിക്കാൻ വയ്യ

സ്വയം ഉരികിയൊലിച്ച് തീരട്ടെ
സ്നേഹിതർ ആ വെളിച്ചത്തിൽ സന്തോഷിക്കട്ടെ.

ആരുടെയും മുൻപിൽ നിൽക്കാൻ വയ്യ
ആരോടും വാ തുറന്ന് സംസാരിക്കാൻ വയ്യ

സ്വയം മാറിനിൽക്കുന്നു
സ്വയം വലിയുന്നു.

ആരോടും പറയാതെ മാറിനടക്കുന്നു
ആർക്കും മുഖം കൊടുക്കാതെ പോകുന്നു.

സുഹൃത്ത്  വലയങ്ങൾ കുറയുന്നു
സുഹൃത്ത്  ബന്ധങ്ങൾ നിലയ്ക്കുന്ന

പാതിയായവൻ പാലായനം തുടരുന്നു
പാറകെട്ടുപോലെ ഉരുണ്ടു നീങ്ങുന്നു

ഒരോ യാത്രകളിലും മടക്കങ്ങളുണ്ടായി
സ്വന്തം കുടുംബത്തിലേക്കുള്ള മടക്കം

ഒറ്റപ്പെടലുകളിൻ അവൻ ഭയക്കുന്നു
ഒന്നിച്ചു നിർത്താൻ കൂടെ ആളില്ലെന്ന്

സ്വന്തം തീരുമാനങ്ങളിൽ യാത്ര തുടർന്നു
സന്തോഷം തേടിയുള്ള യാത്ര.

എവിടെ അവസാനിക്കുമെന്നറിയാതെ
എവിടെവരെ പോകും അവിടം വരെ...

ജീവിതത്തിൻ്റെ ഒളിച്ചോട്ടം അവസാനിക്കുന്നില്ല
ജീവിതാവസാനംവരെ അത് നീളുന്നു...