കൊടുംചൂടിൽ നിന്ന് ആശ്വാസം
കുറച്ചു ദിവസങ്ങളായി മൂടിപ്പുതച്ചു നിൽക്കുന്ന കാർമേഘത്തിൽ നിന്നും മഴതുള്ളികൾ വീഴാൻ തുടങ്ങി.
പൊടിപടലങ്ങളിൽ കുളിച്ച വീട്ടുമുറ്റത്തേ റോസാപ്പൂക്കൾ
ഇളം മഴയിൽ നന്നായൊന്ന് കുതിർന്നു.
വാടിയുണങ്ങിയ തുളസി ചെടി
മെല്ലെ തലപൊക്കാൻ തുടങ്ങി.
കരിഞ്ഞുണങ്ങിയ പുൽത്തകിടി പച്ചപ്പിനുള്ളിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നു..
മനസ്സും ശരീരവും തണുത്തു
ഒന്ന് പെയ്തെങ്കിൽ എന്ന് ആഗ്രഹിച്ച മഴ.
പക്ഷി മൃഗാതികൾ നൃത്തം ചവിട്ടി.
വറ്റിവരണ്ട കുളത്തിലെ ആമകൾ പൊത്തിൽ നിന്നും പുറത്തിറങ്ങി.
കിണറുകളിൽ ചെറിയ ഉറവകളും വരാൻ തുടങ്ങി.....
വേനൽ മഴയും കാത്തു കഴിയുന്ന വേഴാമ്പലുകൾ വളരെ സന്തോഷത്തിലാണിന്ന്.......
നാശം പിടിച്ച ഒരു മഴ ഇതൊക്കെ ഒന്ന് ഉണങ്ങാനും സമ്മതിക്കില്ല
ചിലരങ്ങനേയും പറയുന്നു.......
എന്താ ലേ ......................