കുടുംബക്കാരെ പോലും കാണിക്കാതെ
ഒരുപാട് മൃതദേഹങ്ങൾ.
അവർക്കിനി കാണാനും ചിലപ്പോ ഭാഗ്യമുണ്ടായെന്നും വരില്ല..

മോർച്ചറികൾ നിറഞ്ഞു കവിഞ്ഞു എന്നിട്ടും മൃതദേഹങ്ങൾ വരുന്നതിൽ ഒരു കുറവുമില്ല....

സ്മശാനങ്ങൾ നിറഞ്ഞപ്പോൾ
 കൂട്ടിയിട്ട് കത്തിക്കാനും 
ഒരു കുഴിയിൽ കൂട്ടിയിട്ട് അടക്കം ചെയ്യാനും തുടങ്ങി......

ഓക്സിജൻ സിലിണ്ടറുകൾ അന്വേഷിച്ച് ഓടുകയാണ് ചിലർ....

റോഡിരികിൽ പിടഞ്ഞു ചാവുന്ന നായയുടെ അവസ്ഥകൾ 
മനുഷ്യനും വരാൻ ഇനി അതികമൊന്നും കാത്തിരിക്കണ്ട......

ഹോസ്പിറ്റലുകളിൽ രോഗികളെ കൊണ്ട് നിറഞ്ഞു 
ഇനി പുറത്തേക്കിറങ്ങണം....

ഇവിടുന്ന് ചികിത്സിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ കൈമലർത്തുന്നു...

ആംബുലൻസുകൾ ശ്വാസം നിലയ്ക്കാതെ ഇപ്പോഴും ഓടുന്നുണ്ട്..

എന്നിട്ടും പഠിക്കാത്തവരുണ്ടിവിടെ ഒരു നിയമത്തേയും വിലകൽപ്പിക്കാത്തവർ..

സ്വന്തം വീട്ടുപടിക്കൽ എത്തുന്നത് വരെ മാത്രമേ അതിനായുസ്സുള്ളൂ..........