എല്ലാവരും വരച്ചു 
കൂട്ടത്തിൽ ഞാനും വരച്ചു

ഇന്നും ഓർമ്മയിൽ നിൽക്കുന്നു
ആ ചിത്രം
ന്യൂസ് പ്രിന്റ്‌ പേപ്പറിൽ വരച്ച
"മത്സ്യവും ചുറ്റും വെള്ളവും"

ഒരു മൂന്നാം ക്ലാസുകാരന്റെ
കലാപ്രകടനം.

കണ്ടില്ലെന്ന് നടിക്കാമായിരുന്നു
നന്നായില്ലെന്ന് പറയാമായിരുന്നു.

ആ മനസ്സ് ഒരു മാതൃകാ അധ്യാപകന്റെ
മനസ്സായിരുന്നു.

"നന്നായിട്ടുണ്ട് നന്നായി വരച്ചിട്ടുണ്ട്"
എന്ന് വാക്കിൽ മാത്രം ഒതുക്കിയില്ല.

കലോത്സവം വന്നു 
ചിത്രം വരയിൽ എന്റെ പേരും വന്നു.

ഓണാഘോഷം വന്നു
പൂക്കളം ഇടലിൽ മുൻപിൽ ഞാൻ വന്നു.

ഞാനറിയാതെ തന്നെ എന്റെയുള്ളിൽ
ഒരു കലാ വാസന ഇട്ടുതന്നു.

നല്ല മനസ്സുള്ളവർക്കെ
നല്ല പ്രോൽസാഹനം നൽകാൻ പറ്റൂ.

നല്ലൊരു അധ്യാപകന് മാത്രമേ
വിദ്യാർത്ഥികളുടെ കഴിവുകൾ മനസ്സിലാക്കാൻ പറ്റൂ.

തളർത്തികളയാൻ ആർക്കും പറ്റും
വളർത്തിയെടുക്കാൻ എല്ലാവർക്കും പറ്റില്ല.

കാലങ്ങൾ കഴിഞ്ഞിട്ടും
ആ പ്രോൽസാഹനം നില്ലച്ചിട്ടില്ല.

കാണുമ്പോഴെല്ലാം തിരയ്ക്കും
ഇപ്പോൾ വരയൊന്നുമില്ലേന്ന്...

സ്നേഹ പൂർവ്വം,
ആ മൂന്നാം ക്ലാസുകാരൻ.......
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️