ഒരുപാട് സഹായിച്ചവർ......
ഒരുമിച്ച് നടന്നവർ
ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിച്ചവർ....
സ്വപ്നങ്ങൾ കണ്ടവർ
സ്വപ്നങ്ങളിലേക്ക് ഒരുമിച്ച് ഓടിയവർ...
എന്നും ഓർത്തുകൊണ്ടിരിക്കുന്ന മുഖം
എന്നും കണികാണുന്ന മുഖം..
ആത്മാർഥമായ സ്നേഹ ബന്ധങ്ങൾ
ആരും കൊതിക്കുന്ന സ്നേഹ ബന്ധങ്ങൾ.....
കൈപിടിച്ച് നടന്നവർ
കാതങ്ങൾ ഒരുമിച്ച് താണ്ടിയവർ..
കാലങ്ങൾക്കിപ്പുറം അവരെ കാൺമാനില്ല
അവരെവിടെയാണെന്ന് അന്വേഷിച്ച് പോയിട്ടില്ല.
ആണ്ടിലൊരുനാൾ വിളിക്കുന്ന ഫോൺവിളിയും പതുക്കെ നിലച്ചു
ജീവിതത്തിന്റെ തിരക്കുകളിൽ അവരെയും മറന്നുകൊണ്ടിരുന്നു.
അങ്ങനെ മറന്നു പോയ മുഖങ്ങളിൽ അവരുടെ പേരും വന്നു.......