ഒരുപാട് പ്രതിക്ഷകളോടെ ചുറ്റും നോക്കി
ഒരാളുടെ നല്ലവാക്കിന് വേണ്ടി.

ആരും ഒന്നും മിണ്ടിയില്ല 
ആരും അവനെ ശ്രദ്ധിച്ചില്ല

ഉറ്റവർ പോലും കുറ്റം പറഞ്ഞു
ആ കുറ്റപ്പെടുത്തലുകൾ അവൻ സൂക്ഷിച്ചു വച്ചു.

എവിടെയെങ്കിലും എത്തുമെന്നറിയില്ല
എന്നാലും വീണ്ടും ഓടി.

എതിരെ നിന്നും ശക്തമായി കാറ്റും പേമാരിയും
ഒന്നിനും വകവെക്കാതെ ഓടികൊണ്ടിരുന്നു.

ആദ്യം ഒന്ന് നേരെ നിൽക്കണം
ഒരുതൂണുകളുടേയും സഹായമില്ലാതെ

എന്നിട്ടു വേണം സ്വപ്നങ്ങളുടെ കൂടെ ഓടാൻ
ആരും ഓടാത്ത കുറുക്കു വഴിയിലൂടെയെല്ല
എല്ലാവരും സഞ്ചരിക്കുന്ന നേർവഴിയിലൂടെ

എവിടെയും എത്തിയില്ലെങ്കിലും 
സ്വന്തം മനസ്സിനെയെങ്കിലും പറഞ്ഞു പറ്റിക്കാം ഞാൻ ശ്രമം നടത്തിയെന്ന്.

ഓരുപാട് ചങ്ങലകൾ കരങ്ങളിൽ വന്ന് മുറുകി
അവ കാരിരുമ്പിന്റെ ബലമുള്ളതായിരുന്നു

ഓരോന്നും തട്ടിമാറ്റി വീണ്ടും
അവൻ ലക്ഷ്യം തേടി ഓടികൊണ്ടിരുന്നു

വീണ്ടും അവർ പ്രോൽസാഹിപ്പിക്കാൻ തയ്യാറായിരുന്നില്ല
പ്രോൽസാഹനം പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ.

ചില പ്രതീക്ഷിക്കാത്ത ആളുകൾ
ചില പ്രതീക്ഷിക്കാത്ത വാക്കുകളുമായി
നമ്മിലെത്തുമ്പോൾ.
മനസ്സിനൊരു ധൈര്യമാണ് 
മുന്നോട്ടു പോവാനുള്ള ധൈര്യം.

കിട്ടാത്ത പ്രോൽസാഹനം മറ്റുള്ളവർക്ക് കൊടുക്കുക
എന്നാൽ അത് നമ്മിലേക്ക് തന്നെ തിരിച്ചുവരും.

ആളുകൾ നമ്മിലേക്ക് വരാൻ തുടങ്ങും
നമ്മളെ അവർക്ക് ആവശ്യമായി വരും...