ഇരുകണ്ണുകളിൽ നിന്നും തുള്ളികളായി 
കവിളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി...

ഓരോ സങ്കടങ്ങൾക്കും 
ഓരോ കാരണങ്ങൾ വേണമെന്നില്ല....

ഒരുപാട് വട്ടം ശ്രമിച്ചിട്ടും മനസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല...
കരയരുതെന്ന് ദിവസവും പറഞ്ഞു പഠിപ്പിക്കും.....

ചില കാഴ്ചകൾ നമ്മെ കണ്ണീരിൽ അവസാനിപ്പിക്കും
ചില ഓർമകളും........

കടലമ്മയുടെ കണ്ണീരാണ് തിരമാലകൾ
എന്ന് ചിലപ്പോ തോന്നിപ്പോകും...

ചോദ്യങ്ങൾക്ക് കണ്ണീരുകൊണ്ട്
മറുപടി പറയുന്നവരുമുണ്ട്.....

കള്ള കണ്ണീരു കാണിച്ചു നേടിയെടുത്തവരുമുണ്ട് .......

കണ്ണീരുകൊണ്ട് കവിളിൽ ചാലുകൾ കീറിയവരുമുണ്ട്...

സമ്മതം ചോദിക്കാതെ കടന്നുവരുന്ന കണ്ണുനീരുമുണ്ട്....

വിശന്നുകരഞ്ഞ് കണ്ണുനീർ വറ്റിപ്പോയ ബാല്യങ്ങളുമുണ്ടിവിടെ.......

നൊമ്പരങ്ങൾ ഉള്ള കാലം വരെ 
കണ്ണീരിന്ന് മരണമില്ല......

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️