ഒരു ആണ്ടുകൂടി മറിച്ചിട്ടിരിക്കുന്നു.
ഒരു തിരിഞ്ഞു നോട്ടം നല്ലതാണ്
നടന്നുകയറിയ വഴികളിലേക്ക്.
ഓടിക്കിതച്ച പാതകളിലേക്ക്
ചവിട്ടിത്താഴ്ത്തിയ ഇന്നലകളിലേക്ക്
ആഘോഷങ്ങൾ ആർഭാടമായി നടക്കുന്നു
ജന്മദിനാശംസകൾ ഒഴുകിയെത്തുന്നു.
പണ്ടൊക്കെ ആരും അറിയാതെ പോവും
ഈ ദിവസം
ഇന്നാണെങ്കിൽ മുടങ്ങാതെ ഓർമ്മിപ്പിക്കാൻ Facebook ഉണ്ട്.
മരണത്തിലേക്കുള്ള ദൂരം കുറയുമ്പോൾ
എല്ലാവരും അതിനെ ജന്മ ദിനം എന്ന് വിളിച്ചു..........
Happy birthday.....