എഴുതി ബാക്കിവച്ച പുസ്തകത്തിന്റെ വരികൾ ഇനി ആര് പൂർത്തീകരിക്കും
പാതിവരച്ച ചിത്രം 
ആര് മുഴുവനാക്കും.

എടുക്കാലോ... എന്ന് പറഞ്ഞ് മാറ്റിവച്ച പണികൾ ഓരോന്നും ഇനി ആരുതീർക്കും.

താൻ രസസ്യമാക്കി വച്ച Passwordകൾ ഇനി ആര് തുറക്കും.

നെയ്തെടുത്ത സ്വപ്നങ്ങൾക്ക് 
ആര് ചിറകുനൽകും.

തുടങ്ങിവച്ച പ്രവർത്തനങ്ങൾക്ക് 
ആര് ചുക്കാൻപിടിക്കും.

ഉണ്ടാക്കിവച്ച സമ്പാദ്യങ്ങൾ 
ആര് തിന്നുമുടിക്കും

താൻ അഴിച്ചുവച്ച വസ്ത്രങ്ങൾ
ഇനി ആരെടുത്ത് ധരിക്കും.

താനുപയോഗിച്ച വാഹനത്തിന്റെ 
വളയങ്ങൾ ഇനി ആരു പിടിക്കും.

തനിക്കു പകരക്കാൻ 
താൻ മാത്രമേയുള്ളൂ.....

തന്റെ അസ്തമയത്തിന് ശേഷം
ചിലതൊക്കെ ശൂന്യം മറ്റുചിലത് അവകാശികൾ വീതിച്ചെടുക്കും...