ആഴത്തിൽ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സ്വപ്നങ്ങളുണ്ടാവും ഓരോ ബാല്യത്തിനും പറയാൻ
ചിലപ്പോളത് സ്പൈഡർ മാനെ പോലെ പറക്കണമെന്നും 
സുപ്പർ മാനെ പോലെ ഇടിക്കണമെന്നുമായിക്കും.

എന്നാൽ സാധ്യമാകുന്ന ചില ആഗ്രഹങ്ങളുമുണ്ടായിരുന്നു അവയിൽ

ചിലതൊക്കെ പണമില്ല എന്ന് പറയുമെന്നറിയാവുന്നത് കൊണ്ട്
ആരോടും അറിയിക്കാതെ കുഴിച്ചുമൂടിയിട്ടുമുണ്ടാവും.

നാളെയുടെ ലോകമറിയുന്ന ഒരു താരമാണ് 
തന്റെ വീട്ടുമുറ്റത്ത് നിന്ന് ബോളുകൾ തട്ടുന്നതെന്ന് ഓരോ പിതാവും കാണാതെ പോവുന്നു.

ചുവരിൽ കുത്തിവരയ്ക്കുമ്പോൾ ഒരു പെൻസിലും പേപ്പറും വാങ്ങിക്കൊടുത്തിരുന്നെങ്കിൽ 
അവൻ രവിവർമ്മ യെ വെല്ലുന്ന വരയൻ ആയേനെ.

റോഡ് സൈഡിൽ നിർത്തിയിട്ട സൈക്കിളുകൾ തൊട്ട് തലോടുമ്പോഴും.
ആ കുട്ടിക്കൊരു സൈക്കിൾ വാങ്ങിക്കൊടുത്തിരുന്നെങ്കിൽ ലോക ജനതയുടെ ഹൃദയത്തിലേക്ക് അവൻ സൈക്കിളും ചവിട്ടിപ്പോയേനെ.....

മുറിവേറ്റ കാലുംകൊണ്ട് ഫുട്‌ബോളിന് പിറകെ ഓടിയ ആ പയ്യന് ഒരു ബൂട്ടുകൾ കിട്ടിയാൽ മതിയായിരുന്നു 
കോടിക്കണക്കിന് ജനങ്ങൾ ആധരവോടെ കാണുന്ന ഒരു താരമാവാൻ.....

ബാല്യകാലത്ത് രക്തത്തിൽ കലർന്നതൊന്നും 
ജീവിതാവസാനം വരെ ആരും മറക്കില്ല എന്നതാണ് സത്യം.

നമ്മൾ അന്നം കൊടുത്തു വളർത്തുന്ന ബാല്യങ്ങളുണ്ട് നമുക്ക് ചുറ്റും.
നന്ദി  കാണിച്ച് വാലാട്ടി പോകേണ്ടവർ മാത്രമാണവരെന്ന് വിധിയെഴുതരുത്.

അവർക്കുമുണ്ട് സ്വപ്നങ്ങൾ അവർക്കുമുണ്ട് ആഗ്രഹങ്ങൾ

എന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചു തന്നത് സ്വന്തം മാതാപിതാക്കളാണ് എന്ന് ഓരോ ബാല്യങ്ങളും ഉറക്കെ പറയട്ടെ....