നമ്മുടെ ഭാവിയെ സ്വപ്നം കാണുന്നവർ.
കുറച്ചു പേരെന്ന് പറഞ്ഞാൽ
കുറേയധികം വേണ്ടപ്പെട്ടവർ....
അവൻ അതിനൊക്കെ മിടുക്കനാ
അവനത് ചെയ്യാൻ കഴിയും......
ഇതേപോലെ നമ്മെ പറ്റി പറയാൻ വേറാരും കാണില്ല
ഇതിലും നല്ല വാക്കുകൾ വേറൊരാളിൽ നിന്നും പ്രതീക്ഷിക്കുകയും വേണ്ട....
നമ്മിൽ അടിച്ചേൽപ്പിക്കുന്ന വലിയൊരു ഉത്തരവാദിത്തമാണിത് ......
നമുക്ക് മുന്നോട്ടോടാനുള്ള ഊർജ്ജമാണിത്.......
ഉയർച്ചകൾ നമ്മുടെ ജീവിതത്തെ തേടിവരുമ്പോൾ
ആ മനസ്സുകൾ ഒരുപാട് സന്തോഷിക്കും
നമ്മളിൽ പ്രതീക്ഷകളർപ്പിക്കുന്നവരുടെ കണ്ണുകൾ നാം നനയ്ക്കരുത്.
അവരെ കാണാതെ പോകരുത്.
സ്വന്തം സ്വപ്നങ്ങൾ കൈപിടിയിൽ ഒതുക്കിയാലും
അവരുടെ കൈകൾ പിടിക്കാൻ മറക്കരുത്.