പാരമ്പര്യമായി രക്തത്തിൽ
അലിഞ്ഞവയും
എവിടെ നിന്നോ കൂടെക്കൂടിയവയുമുണ്ട്.
എത്രപ്രാവശ്യം നിർത്താൻ ശ്രമിച്ചാലും അവ കൂടെ വന്നുകൊണ്ടേയിരിക്കും.
ഇവനിതീന്ന് എന്തു കിട്ടാനാ...?
ഇവനിതെന്ത് സൂക്കേടാ....?
നിനക്ക് വേറെ പണിയൊന്നുമില്ലേ...?
ഓ പിന്നേ ഇനി അതിന്റെ കുറവൂടെയുള്ളൂ....
ഇങ്ങനെയുള്ള മനോഹരമായ വാക്കുകൾ അങ്ങനെയുള്ളവരെ തേടിവരും.
ജീവിതത്തിന് മടുപ്പ് തോന്നാതിരിക്കാൻ ഇങ്ങനെ ചില ഭ്രാന്തും കൂടെ വേണം
നിന്റെ ഭ്രാന്തുമായ് നീ മുൻപോട്ട് ....മുൻപോട്ട്.......... മുൻപോട്ട്.....
💞💞💞💞💞💞💞💞💞💞💞💞💞