യഥാർത്ഥമറിയുമ്പോൾ കണ്ണുകൾ തുറന്ന് പോകും.
കാപട്യം നിറഞ്ഞവരുടെ പൊള്ളയായ പ്രചാരങ്ങൾ
നാം മനസ്സിലാക്കേണ്ടതുണ്ട്.
കുറ്റം പറച്ചിലിലിൽ സന്തോഷം കണ്ടെത്തുന്നവരുടെ
കള്ളങ്ങൾ നാം തിരിച്ചറിയണം.
വീണവനെ പിടിച്ചെഴുന്നേൽപിക്കുന്നതിന് പകരം
വീണിടത്ത് ചവിട്ടി കയറുന്നവരുമുണ്ട് നമ്മുടെ ഇടയിൽ
ചെറിയൊരു തെറ്റ് കാണുമ്പോൾ
അവൻ ചെയ്ത വലിയ നന്മകളെ കാണാതെ പോവുന്നു.
സംശയമുള്ള കാര്യമാണെങ്കിലും
യാഥാർത്ഥ്യം അറിയാതെ പ്രചരിപ്പിക്കും.
ചില ജീവിതങ്ങൾ അങ്ങനെയും വീർപ്പുമുട്ടിയിട്ടുണ്ട്.
സത്യസന്ധമായ മുഖങ്ങൾ മരിച്ചു തുടങ്ങി.
കാപട്യങ്ങൾ അരങ്ങു വാഴാനും....
തീരുമാനങ്ങൾ എടുക്കുമ്പോൾ
സ്വന്തം മനസാക്ഷി യോടും ചോദിക്കുന്നത് നല്ലതാവും......
എന്നാൽ മനസാക്ഷികുത്ത് എന്ന വാക്കിന്റെ ഉപയോഗം കുറയ്ക്കാം...