സന്തോഷവും സമാധാനവും കിട്ടുന്നതാവണം ആ വരികൾ.
തിരച്ചിലിന്റെ ആഴങ്ങളിലേക്ക് എന്റെ മിഴികൾ ആഴ്ന്നിറങ്ങുകയാണ്.
വായിച്ചു തീരും മുമ്പേ കൺപീലികൾ നനഞ്ഞ വരികൾ.
ഉയർത്തെഴുന്നേൽക്കാൻ ഊർജം നൻകിയ വരികൾ.
മനസ്സിനെ കാർമേഘം പോലെ മൂടിക്കെട്ടിച്ച വരികൾ.....
കിതാബിന്റെ തളുകൾ മുഴുവൻ മറച്ചിട്ടും ആ വരികൾ മാത്രം എനിക്ക് വായിക്കാൻ കഴിഞ്ഞില്ല.
പിന്നീടാനെനിക്ക് മനസ്സിലായത് ജീവിത പാഠങ്ങളിൽ നിന്ന് വായിച്ചെടുക്കേണ്ടതാണ് ആ വരികളെന്ന്.