ചില രചനകൾ കണ്ടാൽ നമുക്ക് തോന്നും
ഇത് ആരോടൊക്കെയോ ഉള്ള നീറുന്ന പകയുടെ കെടാത്ത കണലാണെന്ന്.

അതെ ചിലരുടെവാക്കുകൾക്ക് അത്രമേൽ ആഴമുണ്ടാവും.
അവരാണ് യഥാർത്ഥ ത്തിൽ പേനയെ ആയുധമാക്കുന്നവർ.

മുറിവേറ്റ ഹൃദയത്തിന്റെ മുറിവുകൾ ഉണക്കാൻ ചില രചനകളിലൂടെ കഴിയും.
മനസ്സിൽ നീറിപ്പുകയുന്ന നൊമ്പരങ്ങൾ കടലാസു തുണ്ടുകളിലേക്ക് മാറ്റപ്പെടുന്നു.

നിസാരമായി നമുക്ക് തോന്നുന്ന ഒരു വരിക്ക് പോലുമുണ്ടാവും
ഒരുപാട് അനുഭവങ്ങളുടെ കഥ.

സോഷ്യൽ മീഡിയയിൽ ഒരുപാട് നല്ല രചനകൾ കാണാറുണ്ട് 
അതിനുപിന്നിലുള്ള  ഓരോ മനസ്സും ഈ സമൂഹത്തോട് പറയാൻ കൊതിക്കുന്ന അനുഭവങ്ങളും നൊമ്പരങ്ങളുമാവും ഓരോ പോസ്റ്റുകളായി ജനിക്കുന്നത്......