Online അരങ്ങ് വാഴും കാലം
ഒരുദിവസം ഇറ്റർനെറ്റ് ഇല്ലെങ്കിൽ ആ ദിവസം തള്ളിനീക്കാൻ പാടുപെടുന്നു.

Online class, online meetings , online work , online Court.....Etc 
ഇങ്ങനെ നീളുമ്പോൾ അതിൽ നമ്മൾ ഓരോരുത്തരും പങ്കാളികളാകുന്നു.

നമ്മുടെ കൈകളിലിരിക്കുന്ന mobile നമ്മെ ഭരിക്കുന്നത് നാം കാണുന്നുണ്ടോ.

നമ്മുടെ തലച്ചോറിനേക്കാൾ വേഗത്തിൽ അവ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു.

നമുക്ക് എന്താണ് ആവശ്യമെന്ന് അവർക്കറിയാം നമുക്കെന്ത് കാണുന്നതിലാണ് സന്തോഷം ലഭിക്കുക എന്നവർക്കറിയാം.

നമ്മുടെ രുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ നമ്മെ കാണിച്ച് അവർ പണമുണ്ടാക്കുന്നു.

നമ്മൾ പൈസ ചിലവാക്കി അവരുടെ പരസ്യം കണ്ട് അവരുടെ കീശ വീർപ്പിക്കുന്നു.

ഒരു പേന വാങ്ങണം എന്ന് വിചാരിച്ചിരിക്കുന്ന നമ്മുടെ മുൻപിലേക്കാണ് ഒരു പേനയുടെ  കലക്ഷൻ തന്നെ തുറന്നു കാണിക്കുന്നു.
അതിൽ ഒന്ന് നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ......

നമ്മളറിയാതെ ആരുടെയൊക്കൊയോ നിയന്ത്രണത്തിൽ നാം ചലിച്ചു കൊണ്ടിരിക്കുന്നു............