സൂര്യവെട്ടം കണ്ടാൽ കൂട്ടമായി
കൂടുവിട്ട് ഇറങ്ങുന്നു.
വലിയ സ്വപ്നങ്ങളൊന്നും ഉണ്ടാവില്ല.

സ്വന്തം കുഞ്ഞു വയറൊന്ന് നിറയ്ക്കണം
തന്നെ പ്രതീക്ഷിച്ച് കൂട്ടിൽ കഴിയുന്ന
പിഞ്ചോമനകളുടെ ഒരുപിടി വയറും നിറയ്ക്കണം.

ഭാവിയെക്കുറിച്ച് ഒട്ടും വേവലാതിപ്പെടുന്നില്ല.
നാളെയെന്താകും എന്ന് ചിന്തിച്ച് കാടുകയറുന്നില്ല.

ആട്ടിയോടിച്ചെടുത്ത് തന്നെ വീണ്ടും പോവാൻ ഒരു മടിയുമില്ല.
എത്രതന്നെ ഓടിച്ചാലും വീണ്ടും വീണ്ടും ശ്രമങ്ങൾ തുടരുന്നു.

കൊക്കിൽ ഒതുങ്ങുന്നതേ കൊത്താറുള്ളൂ.
ആർത്തികെണ്ട് മുഴുവനും ഒരുമിച്ചു കൊണ്ടു പോവാൻ ശ്രമിക്കാറില്ല.

എന്നിട്ടും ആരോടും പരാതിയില്ലാതെ പുതിയ ദേശങ്ങൾ തേടി
കൊക്കിലൊതുങ്ങുന്ന അന്നങ്ങൾ തേടി ഓരോ പറവകളും സന്തോഷത്തോടെ മാനത്ത് പാറിപ്പറക്കുന്നു.

സൂര്യാസ്തമയമാവുമ്പോൾ എവിടെയും അലഞ്ഞു തിരിയാതെ
സ്വന്തം കൂടൂകൾ തേടി മടങ്ങുന്നു.

🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️