മഴപെയ്ത് ചെളി നിറഞ്ഞ വഴികളിലൂടെ
പുതിയ യൂനിഫോം അണിഞ്ഞ് ......

പുള്ളിക്കുടയും ചൂടി 
കനമേറിയ ബാഗിനേയും തോളിലാക്കി...

ഇടത്തും വലത്തുമായി  കൂടെ നടക്കാനും വലിയ വായിൽ വിടാനും കുറച്ചു പേർ.........

ലക്ഷ്യബോധമില്ലേലും 
ലക്ഷ്യം സ്കൂൾ തന്നെ......

ദൂരെ നിന്നും ബെല്ലടി ശബ്ദം കേട്ടു.
ഓടിക്കിതച്ച് ക്ലാസ്മുറിയിൽ കയറി..

ക്ലാസ് റൂം മുഴുവനും പുതുമയുടെ മണം.
പുതിയ ബാഗ് , കുട , ബുക്ക്, നോട്ട്ബുക്ക് എല്ലാം.......

കഴിഞ്ഞ വർഷം കൂടെയുള്ളവരെല്ല ഇപ്പോൾ 
പുതിയ കുറേ മുഖങ്ങൾ.
പുതുതായി കുറേ കൂട്ടുകാർ..........

പുതിയ ക്ലാസ് ടീച്ചർ
പരിപരിചയപ്പെടുത്തലിന് ശേഷം ഫ്രീ ആയി കുറച്ച് ഉപദേശങ്ങളും തന്നു.

മുന്നിലിരിക്കുന്നവൻ താനൊരു പഠിപ്പിസ്റ്റാണെന്ന് തെളിയിക്കാൻ പാടുപെടുന്നു....

പിൻബെഞ്ചുകാരൻ താനൊരു ഉയപ്പനാണെന്ന് തെളിയിച്ചു കൊണ്ടിരികുന്നു........

പരസ്പര പരിചയപ്പെടലുകളിൽ വീർപ്പുമുട്ടി.........

അപ്പോയാണ് 2 മിഠായികൾ കൈയ്യിൽ വന്നത്.
കുറച്ചു നേരത്തേക്ക് അവ ചവയ്ക്കുന്നതായി പരിപാടി.......

ഈ കൂട്ടത്തിൽ പാട്ടു പാടുന്നവരുണ്ടോ??
പരസ്പരം ഓരോരുത്തരും ചൂണ്ടിക്കാട്ടി ഇവൻ പാടും....ഇവൻ പാടും.....

ഗമയോടെ മേശയുടെ അരികിൽ വന്നവന്റെ ശബ്ദം കേൾക്കാൻ ആവേശമായി........

രാവിലെ സ്കൂൾ മുഴുവനുമങ്ങ് കാണാൻ പറ്റാഞ്ഞതുകൊണ്ട് 
ഉച്ചഭക്ഷണത്തിന് ശേഷം  ഒന്നു കറങ്ങാൻ ഇറങ്ങി......
രണ്ട് മാസത്തെ വേനലവധിയിൽ മൂപ്പർക്ക് അൽപം ഭംഗി കൂടിയിട്ടുണ്ട്....

പൊട്ടിയ ഓടും, കൽപ്പടവുകളിൽ നിന്ന് അടർന്നുപോയ കരിങ്കല്ലും, പാതി പൊട്ടിയ വെള്ളത്തിന്റെ ടാപ്പും ,  പകരം പുതിയത് വന്നിരിക്കുന്നു.

കഴിഞ്ഞവർഷം ചുവരിൽ കരികൊണ്ട് വരച്ച ചിത്രങ്ങളെല്ലാം മനോഹരമായ ചുമർചിത്രങ്ങളായി രൂപപ്പെട്ടിരിക്കുന്നു.
അവ ഓരോ കുട്ടികളേയും സ്കൂളിന്റെ ഭിത്തികളിലേക്ക് ആകർഷിക്കുന്നു.

ചളിയിൽ ചവിട്ടാതെ കവച്ചുവച്ച് ഗ്രൗണ്ടിലൂടെ.....
ഇടക്കിടെ പെയ്യുന്ന മഴയിൽ വരാന്തകളിൽ അഭയം......

കൈയ്യിലുണ്ടായ നാണയങ്ങൾ കടകൾ കണ്ടപ്പോൾ മിഠായികളായി രൂപം പ്രാപിച്ചു........

ഇന്ന് നേരത്തെ പോകാലോ എന്ന പ്രതീക്ഷയിൽ വീണ്ടും ക്ലാസിലേക്ക്....

ലാസ്റ്റ് ബെല്ലടിച്ചപ്പോൾ ഓടിയ ഓട്ടം വീട്ടിലേക്കുള്ള പാതി ദൂരം കുറച്ചു....

തിരിഞ്ഞു യൂനിഫോമിന്റെ പാൻ്റിൽ നോക്കിയപ്പോയാണ് ഉമ്മയെ ഓർമ്മവന്നത്
ചെരുപ്പിന്റെബാറിൽ നിന്നും തെറിച്ച ചെളി പാന്റിൽ ചിത്രം വരച്ചിട്ടുണ്ട്....

ആ ഓർമ്മകൾക്കെല്ലാം ഇന്നും പുതുമയുണ്ട്..
സ്കൂൾ പ്രവേശനോൽസവം നമുക്കെന്നും നല്ലൊരുപാട് ഓർമ്മകൾ നൽകിയപ്പോൾ....

2വർഷങ്ങളായി online ൽ വീട്ടിലിരുന്ന് പ്രവേശനോൽസവത്തിൽപങ്കെടുക്കേണ്ടി വരുന്ന ഇപ്പോഴെത്തെ മക്കളുടെ സങ്കടം നമുക്കറിയാൻ പറ്റും ........

എല്ലാം പഴയതുപോലെയായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.........

പുതിയ അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെക്കുന്ന പ്രിയ കൂട്ടുകാർക്ക് ഒരായിരം ആശംസകൾ നേരുന്നു...............

                                       -സഹദ്.ടി.കെ-

💞💞💞💞💞💞💞💞💞💞💞💞💞💞