തലയണയും പൊത്തിപ്പിടിച്ച് ഉറങ്ങാൻ ശ്രമിക്കും.....
തലയണകൾ സംസാരിച്ചു തുടങ്ങിയാൽ തലയിൽ പുതപ്പിട്ടു നടക്കാം എല്ലാവർക്കും....
തന്റെ ആർക്കുമറിയാത്ത രസ്യങ്ങൾ പുറം ലോകമറിയും...
കണ്ണീരുകൊണ്ട് ആരും കേൾക്കാതെ സ്വയം പറഞ്ഞ സങ്കടങ്ങൾ....
ആരോടും പറയാത്ത എന്റെ സ്വപ്നങ്ങൾ
തലയണയെ കെട്ടിപ്പിടിച്ചു ഞാൻ പറഞ്ഞിരുന്നു.......
ചിലപ്പോഴൊക്കെ എടീയെന്നും എടായെന്നും വിളിച്ചു ഞാൻ സംസാരിച്ചിരുന്നു......
മറുപടി കിട്ടില്ലെന്നറിഞ്ഞിട്ടും ഒരുപാട് പരാതികൾ ബോധിപ്പിച്ചിരുന്നു.
പകരമായി എനിക്കു നല്ല ഉറക്കമുള്ള രാത്രികൾ തന്നിരുന്നു...
എന്റെ രാത്രികാല കള്ളത്തരങ്ങളെല്ലാം മൂപ്പര് കണ്ണുതുന്ന് കണ്ടിരുന്നു....
ഉറക്കത്തിൽ വായിൽ നിന്നും വീണ ഉമിനീർ തുള്ളികൾ കുടിച്ചു വറ്റിച്ച് എന്റെ ഉറക്കത്തെ ആനന്ദകരമാക്കിയിരുന്നു......
ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ കാര്യം തിരക്കുകയും പകൽ വെളിച്ചം വരെ ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.
പകൽ ഷീറ്റ് മാറ്റി വിരിക്കാൻ വന്നവരോടു പോലും എന്റെ രഹസ്യങ്ങൾ ഇതുവരെ അവർ ചോർത്തിയിട്ടില്ല
ഓരോ രാത്രിയിലും ജനൽ ചില്ലുകളിൽ പതിക്കുന്ന നിലാവെളിച്ചത്തെ ഞാൻ വർണ്ണിച്ചുകൊടുക്കുമായിരുന്നു.
അപ്പോഴൊക്കെ ചോദിക്കാതെ തന്നെ
കവിളിൽ മുത്തം തന്ന് എന്നെ ഉറക്കുമായിരുന്നു...
അവസാനം എന്റെ പ്രണയം തലയണയോടാണ് എന്ന് പറയേണ്ടിവരുമോ...........?
💞💞💞💞💞💞💞💞💞💞💞💞💞💞